പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു

പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു
Oct 10, 2024 12:49 AM | By Vyshnavy Rajan

പ്രമുഖ വ്യവസായി ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്‍മാന്‍ രത്തൻ ടാറ്റ അന്തരിച്ചു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം. 1991 മുതൽ 2012 വരെ ടാറ്റ ​ഗ്രൂപ്പ് ചെയർമാൻ ആയിരുന്നു.

രാജ്യം പത്മഭൂഷണും പത്മവിഭൂഷണും നൽകി ആദരിച്ച വ്യക്തിയായിരുന്നു രത്തൻ ടാറ്റ. അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിഞ്ഞ 4 ദിവസമായി ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ദിവസം ആരോഗ്യനില ഭേദമെന്ന് ടാറ്റാ ഗ്രൂപ്പ് അറിയിച്ചിരുന്നുവെങ്കിലും പിന്നീട് വീണ്ടും വഷളാവുകയായിരുന്നു. രക്ത സമ്മര്‍ദ്ദം കുറഞ്ഞതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴി‍ഞ്ഞ മൂന്നു ദിവസമായി വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയായിരുന്നു രത്തന്‍ ടാറ്റ കഴിഞ്ഞിരുന്നത്. അദ്ദേഹം ടാറ്റ ഗ്രൂപ്പിനെ നയിച്ച 21 വർഷത്തിനിടയിൽ വരുമാനം 40 മടങ്ങ് വർദ്ധിച്ചു.

അതുപോലെ ലാഭത്തിലും 50 മടങ്ങ് വർദ്ധനവുണ്ടായി.അദ്ദേഹത്തിൻ്റെ ഭരണത്തിൻ കീഴിൽ ടാറ്റ ഗ്രൂപ്പ് ടെറ്റ്‌ലി, ജാഗ്വാർ ലാൻഡ് റോവർ, കോറസ് എന്നിവ ഏറ്റെടുത്തു.

75 വയസ്സ് തികഞ്ഞപ്പോൾ, 2012 ഡിസംബർ 28-ന് ടാറ്റ ഗ്രൂപ്പിലെ തൻ്റെ എക്സിക്യൂട്ടീവ് അധികാരങ്ങൾ രത്തൻ ടാറ്റ രാജിവച്ചു.

സാധാരണക്കാര്‍ക്കായി ടാറ്റ നാനോ കാര്‍ യാഥാര്‍ത്ഥ്യമാക്കിയത് അദ്ദേഹമായിരുന്നു.1961 ല്‍ ടാറ്റ സ്റ്റീല്‍സില്‍ ഔദ്യോഗിക ജീവിതത്തിന് തുടക്കം കുറിച്ച അദ്ദേഹം 21 വര്‍ഷം ടാറ്റ ഗ്രൂപ്പിനെ നയിച്ചു

Prominent businessman Ratan Tata passed away

Next TV

Related Stories
എൻഎസ്എസ് സംസ്ഥാനതല ക്യാമ്പിനു തുടക്കമായി

Oct 9, 2024 09:18 PM

എൻഎസ്എസ് സംസ്ഥാനതല ക്യാമ്പിനു തുടക്കമായി

കേരളത്തിലെ വിവിധ സർവകലാശാലകളിൽ നിന്നും 8 എൻഎസ്എസ് ഡയറക്ടറേറ്റുകളിൽ നിന്നുമായി 100 ലധികം എൻഎസ്എസ് വളണ്ടിയർമാർ ആണ്...

Read More >>
തിരുവോണം ബംപറില്‍ ഒന്നാം സമ്മാനമായ 25 കോടി രൂപ അടിച്ച ടിക്കറ്റ് വിറ്റത് വയനാട്ടിൽ

Oct 9, 2024 04:32 PM

തിരുവോണം ബംപറില്‍ ഒന്നാം സമ്മാനമായ 25 കോടി രൂപ അടിച്ച ടിക്കറ്റ് വിറ്റത് വയനാട്ടിൽ

ബത്തേരിയിലെ നാഗരാജു എന്ന സബ് ഏജന്റ് വില്‍പ്പന നടത്തിയ ടിജി 434223 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം...

Read More >>
സംസ്ഥാന സ്കൂൾ ഗെയിംസ് ആർച്ചറി ജൂനിയർ വിഭാഗം മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ സനം കൃഷ്ണയെ ഉപഹാരം നൽകി

Oct 9, 2024 12:43 PM

സംസ്ഥാന സ്കൂൾ ഗെയിംസ് ആർച്ചറി ജൂനിയർ വിഭാഗം മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ സനം കൃഷ്ണയെ ഉപഹാരം നൽകി

സംസ്ഥാന സ്കൂൾ ഗെയിംസ് ആർച്ചറി ജൂനിയർ വിഭാഗം മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ സനം കൃഷ്ണയെ ഉപഹാരം...

Read More >>
ഒന്ന് മുതൽ നാല് വയസുവരെയുള്ള കുട്ടികൾക്ക് പ്രത്യേക സീറ്റ്ബെൽറ്റ് നിർബന്ധമാക്കും

Oct 9, 2024 12:28 PM

ഒന്ന് മുതൽ നാല് വയസുവരെയുള്ള കുട്ടികൾക്ക് പ്രത്യേക സീറ്റ്ബെൽറ്റ് നിർബന്ധമാക്കും

ഒന്ന് മുതൽ നാല് വയസുവരെയുള്ള കുട്ടികൾക്ക് പ്രത്യേക സീറ്റ്ബെൽറ്റ്...

Read More >>
പോലീസ് അതിക്രമം; താമരശ്ശേരി പഞ്ചായത്ത് യു ഡി വൈ എഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

Oct 8, 2024 09:44 PM

പോലീസ് അതിക്രമം; താമരശ്ശേരി പഞ്ചായത്ത് യു ഡി വൈ എഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

യു ഡി വൈ എഫ് സെക്രട്രിയേറ്റ് മാർച്ചിൽ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് താമരശ്ശേരി പഞ്ചായത്ത് യു ഡി വൈ എഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ...

Read More >>
എൻഎസ്എസ് സംസ്ഥാനതല ക്യാമ്പ് 'സംരക്ഷ 24'; ഒക്ടോബർ 9 മുതൽ 11 വരെ

Oct 8, 2024 09:08 PM

എൻഎസ്എസ് സംസ്ഥാനതല ക്യാമ്പ് 'സംരക്ഷ 24'; ഒക്ടോബർ 9 മുതൽ 11 വരെ

കേരളത്തിലെ വിവിധസർവകലാശാലകളിൽ നിന്നും 8 എൻഎസ്എസ്ഡയറക്ടറേറ്റുകളിൽ നിന്നുമായി 100 എൻഎസ്എസ്വളണ്ടിയർമാർ ആണ് പങ്കെടുക്കുക ക്യാമ്പിന്റെ ഉദ്ഘാടനം...

Read More >>
Top Stories










Entertainment News