മാലിന്യം നൽകൂ.. സമ്മാനം നേടൂ എന്ന പദ്ധതിയുടെ കുപ്പൺ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിജിത്ത്.കെ.കെ ഉദ്ഘാടനം ചെയ്തു

മാലിന്യം നൽകൂ.. സമ്മാനം നേടൂ എന്ന പദ്ധതിയുടെ കുപ്പൺ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിജിത്ത്.കെ.കെ ഉദ്ഘാടനം ചെയ്തു
Oct 14, 2024 11:42 PM | By Vyshnavy Rajan

കൂട്ടാലിട : കോട്ടൂർ ഗ്രാമ പഞ്ചായത്തിലെ 5ാം വാർഡിൽ ശുചിത്വ കമ്മിറ്റി നടപ്പാക്കുന്ന യൂസർ ഫീ കൃത്യമായി നൽക്കുന്നവർക്കായുള്ള സമ്മാന പദ്ധതിയായ മാലിന്യം നൽകൂ... സമ്മാനം നേടൂ എന്ന പദ്ധതിയുടെ കുപ്പൺ കോട്ടൂർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിജിത്ത്.കെ.കെ ഉദ്ഘാടനം ചെയ്തു.

ഇത് കോട്ടൂർ ഗ്രാമ പഞ്ചായത്തിലെ 5-ാം വാർഡിൽ നടപ്പാക്കുന്ന പദ്ധതിയാണ്.ഹരിത കർമ്മസേനക്ക് യുസർ ഫീ ആയി 50 രൂപ നൽക്കുന്ന അഞ്ചാം വാർഡിലെ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും സൗജന്യ കുപ്പൺ നൽക്കുകയും എല്ലാ മാസവും 5-ാം തിയ്യതി വൈകിട്ട് - 4മണിക്ക് കോട്ടൂർ ഗ്രാമ പഞ്ചായത്ത് ഓഫീസ് പരിസരത്ത് വെച്ച് നടക്കുന്ന നറുക്കെടുപ്പിൽ വിജയികൾ ആവുന്ന 3 പേർക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്യും.

മാലിന്യം നൽകൂ സമ്മാനം നേടൂ പദ്ധതിയിൽ യൂസർ ഫീ കൊടുത്തു കൊണ്ട് എല്ലാവരും പങ്കാളികളാവുക, വാർഡിനെ പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കുക എന്നീ ഉദ്ദേശത്തോടെയാണ് വാർഡ് ശുചിത്വ സമിതി ഈ പദ്ധതി നടപ്പിലാക്കുന്നത്.

ആദ്യ കൂപ്പൺ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ ശ്രീധരൻ അവർകളുടെ ഭാര്യ തങ്കമണിക്ക് നൽകി കൊണ്ട് ഉത്ഘാടനം ചെയ്തു.

വാർഡ് മെമ്പർ ടി എം രഘൂത്തമൻ, വാർഡ് വികസന സമിതി കൺവീനർ സി എച് കരുണാകരൻ മാസ്റ്റർ, വാർഡ് ശുചിത്വ സമിതി കൺവീനർ നിധീഷ് പവ്വായി, ഹരിതകർമ സേന പ്രവർത്തകരായ ഷീമ പി കെ, മഞ്ജു സി എന്നിവർ പങ്കെടുത്തു.

Sijith KK, Chairman of Standing Committee on Health and Education, inaugurated the coupon of the project 'Win Prize'

Next TV

Related Stories
അഴിമതി വിജിലന്‍സ് അന്വേഷിക്കണം; ആര്‍ജെഡിയില്‍ നിന്നും കൂട്ടരാജി

May 8, 2025 03:39 PM

അഴിമതി വിജിലന്‍സ് അന്വേഷിക്കണം; ആര്‍ജെഡിയില്‍ നിന്നും കൂട്ടരാജി

ആര്‍ജെഡി നടുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ കീഴിലുള്ള സ്ഥാപനങ്ങളില്‍ നിയമനമുള്‍പ്പെടെയുള്ള...

Read More >>
സ്‌പോര്‍ട്‌സ് ക്യാമ്പ് 'ഒളിമ്പിയ 2025' സമ്മര്‍ ക്യാമ്പ് സമാപിച്ചു

May 7, 2025 04:29 PM

സ്‌പോര്‍ട്‌സ് ക്യാമ്പ് 'ഒളിമ്പിയ 2025' സമ്മര്‍ ക്യാമ്പ് സമാപിച്ചു

ബാലുശ്ശേരി ബിആര്‍സി യുടെ ആഭിമുഖ്യത്തില്‍ ജിവിഎച്ച് എസ്എസ്...

Read More >>
കൂട്ടാലിടയില്‍ വിദേശമദ്യം വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍

May 6, 2025 11:51 PM

കൂട്ടാലിടയില്‍ വിദേശമദ്യം വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍

സ്‌കൂട്ടറില്‍ കടത്തിക്കൊണ്ട് വന്ന് വില്‍പ്പന നടത്തിയതിന് വടക്കെ നെല്ലിയോട്ട് കണ്ടി വീട്ടില്‍ ഷൈജു...

Read More >>
ഗാര്‍ഹിക പീഡനം ; ബാലുശ്ശേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതിക്കു നേരെ പീഡനം

Apr 22, 2025 03:54 PM

ഗാര്‍ഹിക പീഡനം ; ബാലുശ്ശേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതിക്കു നേരെ പീഡനം

വീട്ടില്‍ മദ്യപിച്ചെത്തി യുവതിയെ നിരന്തരം ഉപദ്രവിക്കുകയും, സ്ത്രീധനത്തിന്റെ പേരിലും യുവതിയെ...

Read More >>
 എംഡിഎംഎയും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

Apr 14, 2025 01:54 AM

എംഡിഎംഎയും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

ബാലുശ്ശേരി പൊലീസ് പ്രതികളെയും ഇവരുടെ വാഹനവും കസ്റ്റഡിയില്‍...

Read More >>
ബാലുശ്ശേരിയില്‍ മയക്കുമരുന്ന് വേട്ട തുടരുന്നു; യുവാക്കള്‍ പിടിയില്‍

Apr 12, 2025 02:16 PM

ബാലുശ്ശേരിയില്‍ മയക്കുമരുന്ന് വേട്ട തുടരുന്നു; യുവാക്കള്‍ പിടിയില്‍

നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി യുവാക്കള്‍...

Read More >>
Top Stories

News Roundup