---
title: "നവരാത്രി ആഘോഷം; സ്വരരഞ്ജിനി സംഗീത സഭ വിദ്യാരംഭം ആഘോഷിച്ചു"
english_title: "Navratri celebration; Swaranjini sangeet sabha celebrated vidyarambh"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/242739/navratri-celebration-swaranjini-sangeet-sabha-celebrated-vidyarambh"
published_at: "2024-10-15T15:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670e3f6029637_0000_ATTACH__.jpg"
keywords: []
---

# നവരാത്രി ആഘോഷം; സ്വരരഞ്ജിനി സംഗീത സഭ വിദ്യാരംഭം ആഘോഷിച്ചു

> **Lead Summary:** **ബാലുശ്ശേരി : **നവരാത്രി ആഘോഷം, സ്വരരഞ്ജിനി സംഗീത സഭ വിദ്യാരംഭം ആഘോഷിച്ചു.

## Article Content

**ബാലുശ്ശേരി : **നവരാത്രി ആഘോഷം, സ്വരരഞ്ജിനി സംഗീത സഭ വിദ്യാരംഭം ആഘോഷിച്ചു.

ബാലുശ്ശേരി മുക്ക് എഡ്യൂസിറ്റിയിൽ നടന്ന പരിപാടിയിൽ പൗരപ്രമുഖനും ശ്രീധർനഴ്സിംഗ് ഹോം ഉടമയുമായ എം. ശ്രീധരനെ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് രൂപലേഖ കൊമ്പിലാട് പൊന്നാട അണിയിച്ച് ആദരിച്ചു. പ്രസിഡൻ്റ് കരുണൻവൈകുണ്ഠം അധ്യക്ഷനായി.

സിക്രട്ടറി ദേവാനന്ദ്, ഷൈമ കോറോത്ത്, യു.എം രാജൻ, റിട്ട. എ ഇ ഒ രാജൻ മാസ്റ്റർ സംസാരിച്ചു.

50 ഓളം അംഗങ്ങൾ ഉൾപ്പെടുന്ന സ്വരരഞ്ജിനിയുടെ കുടുംബാംഗങ്ങൾ പരിപാടിയിൽ പങ്കെടുത്തു. പരിപാടിയിൽ അംഗങ്ങളുടെ ഗാനാലാപനം നടന്നു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/242739/navratri-celebration-swaranjini-sangeet-sabha-celebrated-vidyarambh)