---
title: "വനിതാരത്നം പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു"
english_title: "Applications are invited for Vanitharatnam award"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/242840/applications-are-invited-for-vanitharatnam-award"
published_at: "2024-10-15T22:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670e9dae4d1af_0000_ATTACH__.jpg"
keywords: []
---

# വനിതാരത്നം പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

> **Lead Summary:** വിവിധ മേഖലകളില്‍ സ്തുത്യര്‍ഹമായ നേട്ടങ്ങള്‍ കൈവരിച്ച വനിതകളെ ആദരിക്കുന്ന വനിതാരത്നം പുരസ്‌കാരത്തിന് സംസ്ഥാന സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചു.

## Article Content

വിവിധ മേഖലകളില്‍ സ്തുത്യര്‍ഹമായ നേട്ടങ്ങള്‍ കൈവരിച്ച വനിതകളെ ആദരിക്കുന്ന വനിതാരത്നം പുരസ്‌കാരത്തിന് സംസ്ഥാന സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചു.

1)സാമൂഹ്യസേവനം, 2) കായികരംഗം, 3) പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയ വനിത, 4) സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം, 5) വിദ്യാഭ്യാസ മേഖലയിലും, ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച വനിത 6) കലാരംഗം എന്നീ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച വനിതകള്‍ക്കാണ് പുരസ്‌കാരം നല്‍കുന്നത്.

ഈ മേഖലയില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തിക്കുന്ന വനിതകളെ വ്യക്തികളില്‍ നിന്നും, സ്ഥാപനങ്ങളില്‍ നിന്നും, സംഘടനകളില്‍ നിന്നും അവാര്‍ഡിനായി നാമനിര്‍ദ്ദേശം ചെയ്യേണ്ട അവസാന തീയ്യതി ഒക്ടോബര്‍ 19 വൈകീട്ട് അഞ്ച് മണിയാണ്.

നോമിനേഷനുകള്‍ കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ വനിത ശിശുവികസന ഓഫീസുകളില്‍ ലഭ്യമാക്കണം.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/242840/applications-are-invited-for-vanitharatnam-award)