---
title: "ഈ വർഷത്തെ രവി അരീക്കൽ സ്മാരക പ്രതിഭാ പുരസ്കാരം ബൈജു ആവളക്ക്"
english_title: "This year's Ravi Areekal Memorial Talent Award goes to Baiju Avala"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/243091/this-years-ravi-areekal-memorial-talent-award-goes-to-baiju-avala"
published_at: "2024-10-16T23:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670ffb706f0f7_0000_ATTACH__.jpg"
keywords: []
---

# ഈ വർഷത്തെ രവി അരീക്കൽ സ്മാരക പ്രതിഭാ പുരസ്കാരം ബൈജു ആവളക്ക്

> **Lead Summary:** പേരാമ്പ്ര : ആവള ബ്രദേഴ്സ് കലാസമതി യുടെ സ്ഥാപക അംഗവും കലാ സാംസ്കാരിക പ്രവർത്തകനും അദ്ധ്യാപകനുമായിരുന്ന രവി അരീക്കലിന്റെ സ്മരണയ്ക്കായി ആവള ബ്രദേഴ്സ് കലാസമിതി ഏർപ്പെടുത്തിയ ഈ വർഷത്തെ രവി അരീക്കൽ സ്മാരക പ്രതിഭാ പുരസ്കാരം ബൈജു ആവളക്ക്.

## Article Content

പേരാമ്പ്ര : ആവള ബ്രദേഴ്സ് കലാസമതി യുടെ സ്ഥാപക അംഗവും കലാ സാംസ്കാരിക പ്രവർത്തകനും അദ്ധ്യാപകനുമായിരുന്ന രവി അരീക്കലിന്റെ സ്മരണയ്ക്കായി ആവള ബ്രദേഴ്സ് കലാസമിതി ഏർപ്പെടുത്തിയ ഈ വർഷത്തെ രവി അരീക്കൽ സ്മാരക പ്രതിഭാ പുരസ്കാരം ബൈജു ആവളക്ക്.

സാഹിത്യ മേഖലയിലെ മികച്ച പ്രവർത്തനം കണക്കിലെടുത്താണ് കവി ബൈജു ആവളക്ക് ഈ അംഗീകാരം ലഭിക്കുന്നത്.

ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ കവിത എഴുതാറുണ്ട്. 2011 ൽ തിരുവനന്തപുരം മൈത്രി ബുക്സ് 'കൈതോല' എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കേന്ദ്ര ദളിത് സാഹിത്യ അക്കാദമിയുടെ മഹാത്മ ജ്യോതി ബാഹുലേയ നാഷണൽ അവാർഡ്, മീം ജൂനിയർ കവിതാ പുരസ്കാരം, അങ്കണം കവിതാ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

ഒക്ടോബർ 19 ന് വൈകുന്നേരം ആവളയിൽ നടക്കുന്ന രവി അരീക്കൽ അനുസ്മരണ പരിപാടിയിൽ വെച്ച് മൊമെന്റോയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാര സമർപ്പണം നടക്കും.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/243091/this-years-ravi-areekal-memorial-talent-award-goes-to-baiju-avala)