നന്മണ്ട : വായന തിരിച്ചു പിടിക്കാനുള്ള മഹായ ത്നത്തിന്റെ ഭാഗമായി പരമാവധി പുസ്തകങ്ങൾ സമാഹരിക്കുകയെന്ന ലക്ഷ്യത്തോടെ" പുസ്തക പയറ്റ്"ആരംഭിച്ച് പി.സി.ചന്ദ്രൻ ഭാഷാ ശ്രീ ഗ്രന്ഥാലയം കൂട്ടായ്മ.
വായന കുറയുന്ന കാലഘട്ടത്തിലെ ഈ സംരംഭത്തിന് 60 നും 65 നു മിടയിലുള്ള അക്ഷര സ്നേഹികളുടെ സാന്നിധ്യം പുസ്തകപ്പയറ്റിന്റെ ആവേശം വാനോളമുയർത്തി.
പുസ്തകങ്ങൾ വായിച്ച ശേഷം പാഴ്ക്കടലാസായി ആക്രികടക്കാർക്ക് തൂക്കി വിൽക്കാതെ തലമുറകൾക്ക് വായിക്കനായി സമാഹരിച്ച് ഗ്രന്ഥാലയ ശേഖരത്തിന്റെ ഭാഗമാക്കാനാണ് വായനശാല സാരഥികളുടെ തീരുമാനം.
ഒക്ടോബർ 28 മുതൽ നവംബർ 14 വരെയാണ് പുസ്തകപ്പയറ്റ്. രാവിലെ 10 മണി മുതൽ രണ്ടു മണിവരെ കണ്ണൻ കണ്ടി ബിൽഡിങിലുള്ള ഓഫിസിൽ വെച്ച് പ്രസിഡന്റ് ശ്രീകുമാർ തെക്കേടത്തും സെക്രട്ടറി സലീന്ദ്രൻ പാറ ച്ചാലിലും പുസ്തകങ്ങൾ ശേഖരിക്കും.
കവിയും ആകാശവാണി റിട്ട: പ്രോഗ്രാം എക്സിക്യുട്ടീവുമായ പി.പി.ശ്രീധരനുണ്ണി ഗ്രന്ഥാലത്തിന് നൽകിയ പുസ്തകങ്ങൾ ഗ്രന്ഥാലയം രക്ഷാധികാരിയും കോട്ടക്കൽ ആയുർവേദ കോളേജ്റിട്ട.. പ്രിൻസിപ്പാളുമായ ഡോ:എ.പി. ഹരിദാസന് നൽകി സർവോദയം ട്രസ്റ്റ് ചെയർമാനും റിട്ട. അധ്യാപകനുമായ കെ.പി.മനോജ് കുമാർ നിർവഹിച്ചു.
ഗ്രന്ഥാലയം പ്രസിഡന്റ് ശ്രീകുമാർ തെക്കേടത്ത് അധ്യക്ഷനായി. സി.കെ.പ്രകാശൻ ,സലീന്ദ്രൻ പാറച്ചാലിൽ, സുരേഷ് ബാബു, പിലാച്ചേരി രവീന്ദ്രൻ , രാജൻനായർ എന്നിവർ സംബന്ധിച്ചു
PC Chandran Bhasha Sri Granthalayam Society started