ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാർഥികൾക്ക് പുതിയ പദ്ധതിയുമായി കേന്ദ്ര സർക്കാർ

ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാർഥികൾക്ക് പുതിയ പദ്ധതിയുമായി കേന്ദ്ര സർക്കാർ
Nov 6, 2024 10:19 PM | By Vyshnavy Rajan

ഡൽഹി : ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാർഥികൾക്ക് പുതിയ പദ്ധതിയുമായി കേന്ദ്ര സർക്കാർ. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് സാമ്പത്തിക സഹായം നൽകുന്ന പുതിയ പദ്ധതി-പിഎം വിദ്യാലക്ഷ്മിക്ക് കേന്ദ്ര മന്ത്രിസഭ ബുധനാഴ്ച അംഗീകാരം നൽകി.

പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ ശുപാർശകളെ തുടർന്നാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. പിഎം വിദ്യാലക്ഷ്മി പദ്ധതി പ്രകാരം സർക്കാർ നിഷ്കർഷിച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിൽ (ക്യുഎച്ച്ഇഐ) പ്രവേശനം നേടുന്ന ഏതൊരു വിദ്യാർത്ഥിക്കും ബാങ്കുകളിൽ നിന്നും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ഈട് രഹിത, ഗ്യാരണ്ടി രഹിത വായ്പകൾ ലഭിക്കുന്നതാണ്.

ട്യൂഷൻ ഫീസിൻ്റെയും മറ്റ് കോഴ്‌സുമായി ബന്ധപ്പെട്ട ചെലവുകളുടെയും മുഴുവൻ തുകയും ഉൾക്കൊള്ളുന്നതായിരിക്കും വായ്പ. 22 ലക്ഷം വിദ്യാർത്ഥികൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മാനദണ്ഡങ്ങൾ പാലിക്കുന്ന 860 സ്ഥാപനങ്ങൾക്ക് പദ്ധതി ബാധകമാകും. സാമ്പത്തിക ഞെരുക്കം കാരണം യോ​ഗ്യനായ ഒരു വിദ്യാർത്ഥിക്കും ഉന്നത വിദ്യാഭ്യാസം നഷ്ടപ്പെടില്ലെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

2024-25 മുതൽ 2030-31 വരെയുള്ള കാലയളവിലേക്ക് 3,600 കോടി രൂപ ഈ പദ്ധതിക്കായി നീക്കിവച്ചിട്ടുണ്ട്. ഈ സമയത്ത് 7 ലക്ഷം പുതിയ വിദ്യാർഥികൾക്ക് പലിശ ഇളവിൻ്റെ പ്രയോജനം ലഭിക്കുമെന്ന് കരുതുന്നു. സ്കീമിന് കീഴിൽ, 7.5 ലക്ഷം രൂപ വരെ വായ്പയെടുക്കുന്ന വിദ്യാർഥികൾക്ക് 75 ശതമാനം ക്രെഡിറ്റ് ഗ്യാരണ്ടി ലഭിക്കുന്നതാണ്.

കൂടാതെ, മറ്റ് സർക്കാർ സ്‌കോളർഷിപ്പുകളിൽ നിന്നോ പലിശ സബ്‌സ്‌വെൻഷൻ സ്‌കീമുകളിൽ നിന്നോ ഇതിനകം ആനുകൂല്യങ്ങൾ ലഭിക്കാത്ത എട്ട് ലക്ഷം രൂപ വരെ കുടുംബ വാർഷിക വരുമാനമുള്ള വിദ്യാർത്ഥികൾക്ക് മൊറട്ടോറിയം കാലത്ത് 10 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് 3 ശതമാനം പലിശ ഇളവിനും അർഹതയുണ്ട്.

പ്രൊഫഷണൽ കോഴ്‌സുകൾ പഠിക്കുന്ന സർക്കാർ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്ക് മുൻഗണന നൽകുന്ന പദ്ധതി പ്രതിവർഷം ഒരു ലക്ഷം വിദ്യാർത്ഥികൾക്ക് സഹായകമാകുമെന്നാണ് കണക്കുകൂട്ടുന്നത്. വായ്പ ലഭിക്കാനുള്ള നടപടികൾ സുതാര്യവും വിദ്യാർഥി സൗഹൃദവും പൂർണമായും ഡിജിറ്റൽ ആയിരിക്കുമെന്നും മന്ത്രി പറഞ്ഞു.




Central government with new scheme for students for higher education

Next TV

Related Stories
പി.സി രാധാകൃഷ്ണന്‍ അനുസ്മരണം; ജൂലൈ 27 ന് കൂട്ടാലിടയില്‍

Jul 7, 2025 03:03 PM

പി.സി രാധാകൃഷ്ണന്‍ അനുസ്മരണം; ജൂലൈ 27 ന് കൂട്ടാലിടയില്‍

ഡികെടിഎഫ് മുന്‍ സംസ്ഥാന പ്രസിഡന്റും രാഷ്ട്രീയ സാമൂഹിക കായിക രംഗങ്ങളിലെ നിറസാന്നിധ്യവും...

Read More >>
 പ്രവാസി ലീഗ് കണ്‍വെന്‍ഷനും ആദരിക്കലും

Jun 23, 2025 02:55 PM

പ്രവാസി ലീഗ് കണ്‍വെന്‍ഷനും ആദരിക്കലും

ബാലുശ്ശേരി നിയോജകമണ്ഡലം പ്രവാസി ലീഗ് കണ്‍വെന്‍ഷനും ആദരിക്കല്‍ ചടങ്ങും...

Read More >>
ലഹരിക്കെതിരെ ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി

Jun 18, 2025 01:54 PM

ലഹരിക്കെതിരെ ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി

നമ്മുടെ സമൂഹത്തെ പ്രത്യേകിച്ച് യുവതലമുറയെ വളരെ ഭയാനകരമായ അവസ്ഥയിലേക്ക് തള്ളിവിടുന്ന മാരകമായ മയക്കുമരുന്ന്, രാസ ലഹരി വസ്തുക്കളുടെ...

Read More >>
ബസ്സില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

Jun 14, 2025 01:43 PM

ബസ്സില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

ബസ്സില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍...

Read More >>
തിബിയാന്‍ പ്രീ സ്‌കൂള്‍ ഇഖ്‌റദിന  പ്രവേശനോത്സവം

Jun 11, 2025 09:33 PM

തിബിയാന്‍ പ്രീ സ്‌കൂള്‍ ഇഖ്‌റദിന പ്രവേശനോത്സവം

പറമ്പിന്റെ മുകള്‍ സലാഹുദ്ദീന്‍ മദ്രസയില്‍ പ്രവര്‍ത്തിക്കുന്ന തിബിയാന്‍ പ്രീ സ്‌കൂള്‍ ഇഖ്‌റദിന പ്രവേശനോത്സവം...

Read More >>
യൂണിഡോസ് എഡ്യൂ ഹബ് ബാലുശ്ശേരിയില്‍ പ്രവര്‍ത്തനമാരംഭിച്ചു

Jun 7, 2025 02:24 PM

യൂണിഡോസ് എഡ്യൂ ഹബ് ബാലുശ്ശേരിയില്‍ പ്രവര്‍ത്തനമാരംഭിച്ചു

കോളേജ് അഡ്മിഷന്‍ രംഗത്ത് 18 വര്‍ഷത്തിലധികമായി പരിചയ സമ്പത്തുള്ള മാനേജ്മെന്റ് നയിക്കുന്ന യൂണിഡോസ് എഡ്യൂ ഹബ്...

Read More >>
News Roundup






https://balussery.truevisionnews.com/ //Truevisionall