ബാലുശ്ശേരി: കൂട്ടാലിട ടൗണില്‍ വെച്ച് വിദേശമദ്യം വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍. കഴിഞ്ഞ ദിവസം 5:45 ന് ബാലുശ്ശേരി എക്‌സൈസ് പാര്‍ട്ടി കൂട്ടാലിട ടൗണില്‍ നടത്തിയ പരിശോധനയിലാണ് 5 ലിറ്റര്‍ വിദേശമദ്യം KL-11- AY - 4434 എന്ന സ്‌കൂട്ടറില്‍ കടത്തിക്കൊണ്ട് വന്ന് വില്‍പ്പന നടത്തിയതിന് വടക്കെ നെല്ലിയോട്ട് കണ്ടി വീട്ടില്‍ ഷൈജു (44) നെ പൊലീസ് പിടിയിലായത്.
അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ സുരേഷ് ബാബു എന്‍ കേസ് എടുത്തു. എഇഐ ഗ്രേഡ് - രാജു, പിഒ ഗ്രേഡ് മാരായ കെ.ആര്‍ സോനേഷ് കുമാര്‍, കെ.പി മനോജ് കുമാര്‍, ഡ്രൈവര്‍ പ്രശാന്ത് എന്നിവര്‍ പാര്‍ട്ടിയില്‍ പങ്കെടുത്തു. പേരാമ്പ്ര മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Man arrested for selling foreign liquor to a koottalida