പേരാമ്പ്ര: കടിയങ്ങാട് ടൗണില്‍ എംഡിഎംഎ വാങ്ങാന്‍ എത്തിയ യുവാക്കള്‍ പേരാമ്പ്ര പൊലീസിന്റെ പിടിയില്‍. കുറ്റ്യാടി സ്വദേശികളായ തൂവോട്ട് പൊയില്‍ അജ്നാസ് (33), മീത്തലെ നരിക്കോട്ടുകണ്ടി അന്‍സാര്‍ (38) എന്നിവരാണ് പിടിയിലായത്.

ഇവരില്‍ നിന്നും 2ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു. കുറ്റ്യാടിയിലെ ലഹരി വില്പന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു.
കടിയങ്ങാട്ടെ ലഹരി വില്‍പ്പനക്കാരനില്‍ നിന്നും ലഹരിവസ്തു വാങ്ങാന്‍ പണം അയച്ച് കാത്ത് നില്‍ക്കുമ്പോള്‍ നാട്ടുകാര്‍ക്ക് സംശയം തോന്നി പൊലീസില്‍ വിവരമറിയിയിക്കുകയായിരുന്നു.
പേരാമ്പ്ര പൊലീസ് ഇന്‍സ്പെക്ടര്‍ പി. ജംഷീദിന്റെ നേതൃത്വത്തില്‍ പൊലീസും ഡിവൈഎസ്പിയുടെ കീഴിലുള്ള ഡാന്‍സഫ് സ്‌ക്വാഡും ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കും.
Youths who came to buy MDMA are in police custody