കോഴിക്കോട് ; ചാലിയാറിന് മീതെ പറക്കാന്‍ സിപ് ലൈന്‍, പുഴ കടക്കാന്‍ റോപ്പ് കാര്‍, സ്പീഡ് ബോട്ടിംഗ്, കയാക്കിംഗ്, കുട്ടികളുടെ പാര്‍ക്ക്, റെസ്റ്റോറന്റ് എന്നിവയെല്ലാം ഒരുങ്ങി. കോഴിക്കോട് ഫറോക്കിലെ റിവര്‍ വേള്‍ഡ് അഡ്വഞ്ചര്‍ പാര്‍ക്ക് നാടിന് സമര്‍പ്പിക്കുന്നു.

പൊതു - സ്വകാര്യ പങ്കാളിത്തത്തോടെ കൂടുതല്‍ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ആരംഭിക്കുക എന്ന ലക്ഷ്യത്തോടെ നിരവധി പദ്ധതികള്‍ ടൂറിസം വകുപ്പ് സംസ്ഥാനത്ത് നടപ്പിലാക്കുകയാണ്. അതില്‍ കോഴിക്കോട് ജില്ലയില്‍ പൂര്‍ത്തിയാകുന്ന ആദ്യത്തെ പദ്ധതിയാണ് റിവര്‍ വേള്‍ഡ് അഡ്വഞ്ചര്‍ പാര്‍ക്ക്. ഫറോക്ക് പുതിയ റസ്റ്റ് ഹൗസിന് സമീപത്ത് ചാലിയാര്‍ പുഴയുടെ തീരത്ത് ആണ് പുതിയ സാഹസിക വിനോദ കേന്ദ്രം യാഥാര്‍ത്ഥ്യമായിരിക്കുന്നത്. മലപ്പുറം കോഴിക്കോട് ജില്ലകളില്‍ ഉള്ളവര്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കുന്ന ഇടമാണിത്.
കുട്ടികളുടെ പാര്‍ക്ക്, വിവിധ സാഹസിക വിനോദ സഞ്ചാര പ്രവര്‍ത്തനങ്ങള്‍, ചലിയാറിന് കുറുകെ സിപ് ലൈന്‍, റോപ്പ് കാര്‍, ചാലിയാറില്‍ സ്പീഡ് ബോട്ട്, കയാക്കിങ്, ശിക്കാര ബോട്ട്, 180 അടി ഉയരത്തില്‍ ഭക്ഷണം കഴിക്കാന്‍ സാധിക്കുന്ന സ്‌കൈ ഡൈനിംഗ് എന്നിങ്ങനെ മലബാറിന്റെ വിനോദ സഞ്ചാര മേഖലയ്ക്ക് തന്നെ പുത്തന്‍ ഉണര്‍വ്വായിരിക്കും ഈ പുതിയ പാര്‍ക്ക്.
Here's a Vishu greeting to celebrate the holiday