ബാലുശ്ശേരി: കിനാലൂരില്‍ എംഡിഎംഎയും, കഞ്ചാവുമായി രണ്ടു യുവാക്കള്‍ പിടിയില്‍. എകരൂല്‍ സ്വദേശികളായ കറുവാറ്റകുന്നുമ്മല്‍ ശ്രീനാഥ് (28), കന്നിലാകണ്ടി അഖില്‍ദേവ് (26) എന്നിവരാണ് ബാലുശ്ശേരി പൊലീസിന്റെ പിടിയിലായത്.
കിനാലൂര്‍ കൈതച്ചാലില്‍ ഇമ്പിച്ചി രാമന്റെ വീട് കേന്ദ്രീകരിച്ച് നടത്തിയ മിന്നല്‍ പരിശോധനയിലാണ് എംഡിഎംഎയും, കഞ്ചാവും പ്രതികളില്‍ നിന്നും കണ്ടെടുത്തത്. തുടര്‍ന്ന് ബാലുശ്ശേരി പൊലീസ് പ്രതികളെയും ഇവരുടെ വാഹനവും കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.
Youths arrested with MDMA and cannabis