ബാലുശ്ശേരി : നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി യുവാക്കള്‍ ബാലുശ്ശേരി പൊലീസിന്റെ പിടിയില്‍. എകരൂല്‍ സ്വദേശികളായ കറുവാട്ട കുന്നുമ്മല്‍ ശ്രീനാഥ് (28), കന്നിലാകണ്ടി അഖില്‍ദേവ് (26) എന്നിവരാണ് പൊലീസ് പിടിയിലായത്.

ഇന്ന് രാവിലെ കിനാലൂര്‍ കൈതചാലില്‍ ഇമ്പിച്ചി രാമന്റെ വീട് കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് മയക്കുമരുന്ന് ഇനത്തില്‍പെട്ട 0.75 ഗ്രാം എംഡിഎംഎയും 82 ഗ്രാം കഞ്ചാവും പ്രതികളില്‍ നിന്നും കണ്ടെടുത്തത്.
തുടര്‍ന്ന് പ്രതികളെയും ഇവരുടെ വാഹനവും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പ്രതികളുടെ പേരില്‍ ബാലുശ്ശേരി പൊലീസ് കേസ് എടുത്തു.
Drug hunt continues in Balussery; Youths arrested