ഗാര്‍ഹിക പീഡനം ; ബാലുശ്ശേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതിക്കു നേരെ പീഡനം

ഗാര്‍ഹിക പീഡനം ; ബാലുശ്ശേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതിക്കു നേരെ പീഡനം
Apr 22, 2025 03:54 PM | By SUBITHA ANIL

ബാലുശ്ശേരി : വീട്ടില്‍ മദ്യപിച്ചെത്തി യുവതിയെ നിരന്തരം ഉപദ്രവിക്കുകയും, സ്ത്രീധനത്തിന്റെ പേരിലും യുവതിയെ ശരീരികമായും മാനസികമായും പീഡിപ്പിക്കുകയും ചെയ്തുവെന്ന യുവതിയുടെ പരാതിയില്‍ ബാലുശ്ശേരിയില്‍ ഭര്‍ത്താവിനും ഭര്‍തൃവീട്ടുകാര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു.

കൊടുവള്ളി സ്വദേശി മണിക്കോത്ത് വീട്ടില്‍ അശ്വതി (27) യാണ് നന്മണ്ട സ്വദേശികളായ ഭര്‍ത്താവ് മിഥുന്‍, ഭര്‍തൃമാതാവ് മീന, ഭര്‍തൃപിതാവ് ഹരിദാസന്‍ എന്നിവര്‍ക്കെതിരെ പരാതി നല്‍കിയത്.

വിവാഹത്തിനുശേഷം സാമ്പത്തിക ബുദ്ധിമുട്ടുകളുടെ പേരിലും, വീട്ടുപണി ആവശ്യങ്ങള്‍ക്കുമായി യുവതിയുടെ കൈയ്യില്‍ നിന്നും ഏകദേശം 24 പവനോളം സ്വര്‍ണം ഇവര്‍ വാങ്ങിച്ചതായും കൊടുത്ത സ്വര്‍ണം തിരിച്ചു ചോദിച്ച യുവതിയെ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും മാനസികമായും ശരീരികമായും പീഡിപ്പിച്ചതായും അശ്വതി ട്രൂവിഷന്‍ ന്യൂസിനോട് പറഞ്ഞു.

പലപ്പോഴും ഭര്‍ത്താവും ഭര്‍തൃപിതാവും വീട്ടില്‍ മദ്യപിച്ചെത്തി യുവതിയെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുകയും മിഥുനും ഭര്‍തൃപിതാവ് ഹരിദാസനും ചേര്‍ന്ന് യുവതിയെ ശാരീരികമായി ഉപദ്രവിക്കുകയും മാരകായുധങ്ങള്‍ ഉപയോഗിച്ച് അക്രമം നടത്തുന്നതിനിടയില്‍ തടയാന്‍ ശ്രമിച്ച യുവതിക്ക് പരിക്കേറ്റതായും യുവതി വ്യക്തമാക്കി.

പീഡനം ഭയന്ന് സ്വന്തം വീട്ടിലേക്ക് പോയ യുവതിയെയും അഞ്ചുവയസ്സുള്ള മകളെയും ഒത്തുതീര്‍പ്പിന് വിളിച്ച് വാടകവീട്ടിലേക്ക് മാറിയശേഷവും മിഥുന്‍ മദ്യപിച്ചെത്തി ഉപദ്രവം തുടര്‍ന്നതായും അശ്വതി പറഞ്ഞു.

ഉപദ്രവം വര്‍ധിച്ചതോടെ വാടകവീട്ടില്‍ നിന്നും സ്വന്തം വീട്ടിലേക്ക് പോയ യുവതിയെ മകളുടെ സ്വര്‍ണമോതിരം തിരികെ നല്‍കണമെന്നാവശ്യം ഉന്നയിച്ചുകൊണ്ട് മാത്രമാണ് പ്രതി വിളിച്ചിരുന്നതെന്നും ഏകദേശം ഒരുവര്‍ഷതോളമായി സ്വന്തം വീട്ടില്‍ കഴിയുന്ന യുവതിയെയും മകളെയും തിരിച്ചു വിളിക്കുകയോ ചെലവ് കാര്യങ്ങള്‍ അന്വേക്ഷിക്കുകയോ ഒന്നും തന്നെ ഭര്‍ത്താവും വീട്ടുകാരും ചെയ്തിരുന്നില്ല എന്നും യുവതി ട്രൂവിഷന്‍ ന്യൂസിനോട് വ്യക്തമാക്കി.

യുവതിയുടെ പരാതിയില്‍ ബാലുശ്ശേരി പൊലീസ് പ്രതികള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങി.



Domestic violence; Woman raped at husband's house in Balussery

Next TV

Related Stories
 എംഡിഎംഎയും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

Apr 14, 2025 01:54 AM

എംഡിഎംഎയും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

ബാലുശ്ശേരി പൊലീസ് പ്രതികളെയും ഇവരുടെ വാഹനവും കസ്റ്റഡിയില്‍...

Read More >>
ബാലുശ്ശേരിയില്‍ മയക്കുമരുന്ന് വേട്ട തുടരുന്നു; യുവാക്കള്‍ പിടിയില്‍

Apr 12, 2025 02:16 PM

ബാലുശ്ശേരിയില്‍ മയക്കുമരുന്ന് വേട്ട തുടരുന്നു; യുവാക്കള്‍ പിടിയില്‍

നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി യുവാക്കള്‍...

Read More >>
 എംഡിഎംഎ വാങ്ങാന്‍ എത്തിയ യുവാക്കള്‍ പൊലീസ് കസ്റ്റഡിയില്‍

Apr 12, 2025 01:13 PM

എംഡിഎംഎ വാങ്ങാന്‍ എത്തിയ യുവാക്കള്‍ പൊലീസ് കസ്റ്റഡിയില്‍

കടിയങ്ങാട് ടൗണില്‍ എംഡിഎംഎ വാങ്ങാന്‍ എത്തിയ യുവാക്കള്‍ പേരാമ്പ്ര പൊലീസിന്റെ പിടിയില്‍. കുറ്റ്യാടി സ്വദേശികളായ തൂവോട്ട് പൊയില്‍ അജ്നാസ് (33),...

Read More >>
 അവധിക്കാലം ആഘോഷിക്കാന്‍ ഇതാ ഒരു വിഷുക്കൈ നീട്ടം

Apr 12, 2025 12:44 PM

അവധിക്കാലം ആഘോഷിക്കാന്‍ ഇതാ ഒരു വിഷുക്കൈ നീട്ടം

ചാലിയാറിന് മീതെ പറക്കാന്‍ സിപ് ലൈന്‍, പുഴ കടക്കാന്‍ റോപ്പ് കാര്‍, സ്പീഡ് ബോട്ടിംഗ്, കയാക്കിംഗ്, കുട്ടികളുടെ പാര്‍ക്ക്, റെസ്റ്റോറന്റ് എന്നിവയെല്ലാം...

Read More >>
 കണ്‍സ്യൂമര്‍ഫെഡിന്റെ വിഷു ഈസ്റ്റര്‍ സഹകരണ വിപണി ഇന്ന് മുതല്‍

Apr 12, 2025 12:05 PM

കണ്‍സ്യൂമര്‍ഫെഡിന്റെ വിഷു ഈസ്റ്റര്‍ സഹകരണ വിപണി ഇന്ന് മുതല്‍

കണ്‍സ്യൂമര്‍ഫെഡിന്റെ വിഷു ഈസ്റ്റര്‍ സഹകരണ വിപണി ഇന്ന് മുതല്‍ ആരംഭിക്കും. 170 കേന്ദ്രങ്ങളിലായി 10 മുതല്‍ 35% വരെ വിലക്കുറവിലാണ് കണ്‍സ്യൂമര്‍ഫെഡ്...

Read More >>
 കോഴിക്കോട് ജില്ലാ അസോസിയേഷന്‍ ഭാരത് സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് 'തൃതീയ സോപാന്‍ ടെസ്റ്റിംഗ് ക്യാമ്പിന്' ഉജ്ജ്വല സമാപനം

Apr 12, 2025 11:15 AM

കോഴിക്കോട് ജില്ലാ അസോസിയേഷന്‍ ഭാരത് സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് 'തൃതീയ സോപാന്‍ ടെസ്റ്റിംഗ് ക്യാമ്പിന്' ഉജ്ജ്വല സമാപനം

ഏപ്രില്‍ 8,9,10 തിയ്യതികളില്‍ പരപ്പില്‍ എം.എം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെച്ച് നടന്ന ജില്ലാ തൃതീയ സോപാന്‍ ടെസ്റ്റിംഗ് ക്യാമ്പ് നാല്...

Read More >>
Top Stories










News Roundup