കോഴിക്കോട്; ബാലുശ്ശേരിയിൽ സ്വകാര്യ ബസിടിച്ച് പരിക്കേറ്റ കാൽനടയാത്രക്കാരൻ മരിച്ചു. ഉണ്ണികുളം സ്വദേശി സത്യൻ ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 4.50ന് ബാലുശ്ശേരി ബസ് സ്റ്റാൻ്റിന് സമീപത്തായിരുന്നു അപകടം.

താമരശ്ശേരിയിൽ നിന്നും കൊയിലാണ്ടിയിലേക്ക് പോകുകയായിരുന്ന വീരമണി എന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കവെ ബസ് സത്യനെ ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കിടെ രാത്രി 12 മണിയോടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.
Pedestrian dies after being hit by private bus in Balussery; accident occurred while crossing road