തിരുവനന്തപുരം : സംസ്ഥാനത്തെ റേഷന്‍കടകളുടെ പ്രവര്‍ത്തന സമയം പുനഃക്രമീകരിച്ചു.

2023 ഫെബ്രുവരി മാസത്തെ റേഷൻ വിതരണം 04.03.2023 (ശനിയാഴ്ച) വരെ നീട്ടിയിട്ടുണ്ട്.
2023 മാർച്ച് മാസത്തെ റേഷൻ വിതരണം 06.032023 (തിങ്കഴാഴ്ച) മുതൽ ആരംഭിക്കുന്നതാണ്.
സംസ്ഥാനത്തെ എല്ലാ റേഷൻ കടകളുടെയും നാളെ (01.03.2023) മുതലുള്ള പ്രവർത്തന സമയം, നേരത്തേയുണ്ടായിരുന്നതു പോലെ, രാവിലെ 8.00 മുതൽ ഉച്ചയ്ക്ക് 12.00 വരെയും വൈകുന്നേരം 4.00 മുതൽ 7.00 വരെയും ആയി പുന:ക്രമീകരിച്ചിരിക്കുന്നു.
എല്ലാ വിഭാഗം റേഷൻ കാർഡുകൾക്കും അനുവദിച്ചിട്ടുള്ള, 2023 മാർച്ച് മാസത്തെ റേഷൻ വിഹിതം ചുവടെ... ഓരോ റേഷൻ കാർഡിനും അനുവദിച്ചിട്ടുള്ള റേഷൻ സാധനങ്ങളുടെ അളവ് അറിയുന്നതിനായി https://epos.kerala.gov.in/SRC_Trans_Int.jsp എന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ്.
Change in working hours of ration shops in the state