നടുവണ്ണൂര്‍ : ആര്‍ജെഡി നടുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ കീഴിലുള്ള സ്ഥാപനങ്ങളില്‍ നിയമനമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നടന്ന അഴിമതി വിജിലന്‍സ് അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് കൂട്ടരാജി വെക്കുന്നതെന്ന് പ്രവര്‍ത്തകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
നടുവണ്ണൂര്‍ പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഓഹരി തട്ടിപ്പ്, സംഘത്തിന്റെ പരിധിക്കു പുറത്ത് ബിനാമി ഇടപാടിലൂടെ നല്കിയ വായ്പ, ഒറവില്‍ ബ്ലാക്ക് സ്മിത്തി ആന്റ് കാര്‍പന്ററി ഇന്റസ്ട്രിസ് സൊസൈറ്റിയില്‍ വിജിലന്‍സ് അന്വേഷണം നടത്തി കുറ്റക്കാരായി കണ്ടെത്തിയവര്‍ വീണ്ടും ഭരണ സമിതി അംഗങ്ങളായി, ഖാദി ബോര്‍ഡിന്റെയോ ഭരണസമിതിയുടെയോ അംഗീകാരമില്ലാതെ നടത്തിയ പുതിയ നിയമനം, ഉള്ളിയേരി അഗ്രികള്‍ച്ചറല്‍ വെല്‍ഫെയര്‍ കോപറേറ്റീവ് സൊസൈറ്റി കീഴിലുള്ള ഫിക്‌സഡ് ഡിപോസിറ്റില്‍ നടന്ന തിരിമറി തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചാണ് കൂട്ടരാജി.
പ്രസ്തുത വിഷയങ്ങളില്‍ വിജിലന്‍സ് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും രാജി വെച്ചവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പതിനെട്ടോളം കുടുംബങ്ങളില്‍ പെടുന്ന 82 പേരാണ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചത്.
ആര്‍ജെഡി പഞ്ചായത്ത് പ്രസിഡ് കെ.എം. സത്യന്‍ൗ വൈസ് പ്രസിഡന്റ് എടപുതുക്കൂടി ലതീഷ്, ജനറല്‍ സെക്രട്ടറി ചെത്തില്‍ ഗിരിഷ്, ജോയിന്റ് സെക്രട്ടറി സുരേഷ്, അനാമിക , മലയില്‍ മൊയ്തി എന്നിവരാണ് രാജിവെച്ചവരില്‍ പ്രമുഖര്‍.
വാര്‍ത്താസമ്മേളനത്തില്‍ ആര്‍ജെഡി പഞ്ചായത്ത് പ്രസിഡന്റ് കെ.എം. സത്യന്‍, വൈസ് പ്രസിഡന്റ് എടപുതുക്കൂടി ലതീഷ്, ജനറല്‍ സെക്രട്ടറി ചെത്തില്‍ ഗിരിഷ്, ജോയിന്റ് സെക്രട്ടറി സുരേഷ്, അനാമിക , മലയില്‍ മൊയ്തി, തേവര്‍ കണ്ടി ചന്ദ്രന്‍, ശശീന്ദ്രന്‍ ചുണ്ടോളി, കീരിക്കുനി ഭാസ്‌കരന്‍, കൊല്ലോറത്ത് വിനോദന്‍ എന്നിവര്‍ പങ്കെടുത്തു.
Corruption Vigilance should investigate; Mass resignation from RJD at naduvannur