ബാലുശ്ശേരി : നടുവണ്ണൂര്‍ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളിന് ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ബോയ്‌സ് ടോയ്‌ലറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനം കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിര്‍വ്വഹിച്ചു.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.പി ദാമോദരന്‍ മാസ്റ്റര്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എം.ശശി, ഗ്രാമപ്പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.സി.സുരേന്ദ്രന്‍ മാസ്റ്റര്‍, ബ്ലോക്ക് മെീമ്പര്‍ എം.കെ.ജലീല്‍ ,പഞ്ചായത്ത് മെീമ്പര്‍ സജീവന്‍ മക്കാട്ട്, ഹെഡ്മാസ്റ്റര്‍ ടി.മുനാസ്, ഡപ്യുട്ടി എച്ച്.എം റീനാകുമാരി, പി.ടി എ പ്രസിഡന്റ് സത്യന്‍ കുളിയാപ്പൊയില്‍, എസ്.എം.സി ചെയര്‍മാന്‍ അഷറഫ് പുതിയപ്പുറം, പി.ടി.എ വൈസ് പ്രസിഡന്റ് കെ.ടി.കെ റഷീദ്, എ പി.ഷാജി, അശോകന്‍ പുതുക്കുടി എന്നിവര്‍ സംസാരിച്ചു.
പ്രിന്‍സിപ്പല്‍ കെ. ലൈജു സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി വി.സി. സാജിദ് നന്ദിയും പറഞ്ഞു.
Naduvannur Govt: Boys toilet block constructed with district panchayat fund was inaugurated for higher secondary school.