കോഴിക്കോട് : രാജ്യത്തെ പാചകവാതക വില കുത്തനെ വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് നഗരത്തിൽ പ്രധാനമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

ജില്ലാ സെക്രട്ടറി പി.സി. ഷൈജു ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം സിനാൻ ഉമ്മർ അധ്യക്ഷനായി. , സംസ്ഥാനകമ്മറി അംഗം കെ. അരുൺ എസ് എഫ് ഐ ജില്ലാ സെക്രട്ടറി കെ.വി. അനുരാഗ് എന്നിവർ സംസാരിച്ചു. ജില്ലാസെക്രട്ടറിയേറ്റ് അംഗം ആർ ഷാജി സ്വാഗതം പറഞ്ഞു.
ജില്ലയിലെ 363 മേഖലകമ്മറ്റികളുടെ നേതൃത്വത്തിൽ മേഖല കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനവും കോലം കത്തിക്കലും സംഘടിപ്പിച്ചു ജില്ലാ പ്രസിഡണ്ട് എൽ.ജി. ലിജീഷ് ട്രഷറർ ടി.കെ. സുമേഷ് സംസ്ഥാനകമ്മറ്റി മെമ്പർമാരായ ദിപുപ്രേംനാഥ് കെ.ഷെഫീഖ് കെ.എം. നിനു എന്നിവർ വിവിധ കേന്ദ്രങ്ങളിലെ പ്രതിഷേധത്തിന് നേതൃത്വം നൽകി
Central measures to increase the price of cooking gas; DYFI organized a protest demonstration