ബാലുശ്ശേരി : ഉള്ള്യേരി കക്കഞ്ചേരി ജി.എല്‍.പി.സ്‌കൂളില്‍ കൃഷിവകുപ്പുമായി സഹകരിച്ച് 100 ചെടിച്ചട്ടികളില്‍ പച്ചക്കറി കൃഷി ചെയ്തു കൊണ്ടുള്ള സമഗ്ര പച്ചക്കറി വികസന പദ്ധതിയും, ലാബ് ആന്‍ഡ് ലൈബ്രറി റൂം ഉദ്ഘാടനവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.അജിത നിര്‍വ്വഹിച്ചു.

കെ.ടി.എസ്.വായനശാല പുളിയഞ്ചേരിയും, ശബരീഷ് അടുവള്ളൂരും സംഭാവന ചെയ്ത രണ്ട് ലൈബ്രറി അലമാരകള്‍, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ചന്ദ്രിക പൂമഠത്തില്‍, 19-ാം വാര്‍ഡ് അംഗം സുജാത നമ്പൂതിരിഎന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.
കൃഷിഓഫീസര്‍ കെ.കെ.അബ്ദുള്‍ ബഷീര്‍ സമഗ്ര പച്ചക്കറി വികസന പദ്ധതിയെ കുറിച്ച് വിശദീകരിച്ചു.വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീമതി. കെ.ബീന അധ്യക്ഷയായി. കെ.പി, പി.എംശങ്കരന്‍,പി.കെ.പ്രബീഷ്, വിടി.മനോജ്, ശാലിനി, എം.കെ.രഞ്ജിനി, പ്രധാനാധ്യാപകന്‍ ടി.എം. മോഹന്‍ദാസ്, എ. ലിന്‍ഷ. സംസാരിച്ചു.
Cultivation of vegetables in 100 plant pots started in collaboration with Agriculture Department at Ullyeri Kakancheri GLP School.