കട്ടിപ്പാറ : കേന്ദ്ര സർക്കാരിന്റെ പാചക വാതക വിലവർധനവിനെതിരെ കട്ടിപ്പാറ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ റാലിയും ധർണ്ണയും സംഘടിപ്പിച്ചു.

സാധാരണക്കാരുടെ നടുവൊടിക്കുന്ന തീരുമാനത്തിൽ നിന്ന് സർക്കാർ പിൻതിരിയണമെന്നു ധർണ്ണ ഉത്ഘാടനം ചെയ്തു സംസാരിച്ച കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് മോയത്ത് ആവശ്യപ്പെട്ടു.
കട്ടിപ്പാറ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് എ കെ അബൂബക്കർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹാരിസ് എ ടി സ്വാഗതം പറഞ്ഞു.
പഞ്ചായത്ത് ഭാരവാഹികളായ മജീദ് മൗലവി,കെ സി ബഷീർ,ഷാഫി സകരിയ,അഷ്‌റഫ് പൂലോട്,അബ്ദുള്ള അമരാട്,ഷാഹിം ഹാജി മൂസ്സകോയഹാജി,ഷമീർ മോയത്ത്, ബഷീർ ഹാജി, ഷംസീർ കക്കട്ടുമ്മൽ, അസ്‌ലം കട്ടിപ്പാറ,ശരീഫ നാസർ, മുസ്തഫ പീറ്റയിൽ,വാർഡ് മെമ്പർമാരായ ബിന്ദു സന്തോഷ് സാജിത ഇസ്മായിൽ, പിപി ജസൽ, ഗഫൂർ പി വി എന്നിവർ സംസാരിച്ചു.
Increase in cooking gas prices; The Muslim League organized a protest dharna.