കൂരാച്ചുണ്ട് : മലയോര ഹൈവേ ആദ്യ അലൈൻമെൻറിൽ മാറ്റം വരുത്തി കൂരാച്ചുണ്ട് ടൗൺ പൂർണ്ണമായി താറുമാറാക്കുന്ന രീതിയിൽ നടപ്പിലാക്കണമെന്ന് ഒരു വിഭാഗം വാശിപിടിക്കുന്നു. ആദ്യ അലൈൻമെൻ്റ് നരിനട ,ഓട്ടപ്പാലം വഴികടന്നു പോകും വിധമായിരുന്നു.

12 മീറ്റർ വീതിയിൽ പരമ്പരാഗതമായ കൂരാച്ചുണ്ട് അങ്ങാടിയെ നശിപ്പിച്ചു കൊണ്ടുള്ള റോഡ് വികസനത്തിനെതിരെ കെട്ടിട ഉടമസ്ഥൻ മാരുടെ കൂട്ടായ്മ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു.
വ്യാപാരഭവനിൽ ചേർന്ന യോഗത്തിൽ ബഷീർ വി .എം .സാഗതം പറഞ്ഞു .ജോയി വേങ്ങത്താനം അധ്യക്ഷത വഹിച്ചു .മലയോര ഹൈവേ ഭൂമി നഷ്ടപ്പെടുന്നവരുടെ സംശയങ്ങൾക്ക് നിയമ വിദഗ്ദർ മറുപടി നൽകി.
അഷറഫ് കോവുമ്മൽ ,നജീബ് പുള്ളുപറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു .ഭാരവാഹികൾ ജോയി വേങ്ങത്താനം (പ്രസി) ബഷീർ വി .എം .(സെക്ര) അഷറഫ് കോവുമ്മൽ (ട്രഷറർ )ബിൽഡിംഗ് ,വ്യാപാരം, ഭൂമി നഷ്ടപ്പെടുന്നവർക്ക് മതിയായ നഷ്ടപരിഹാരം ലഭിച്ചില്ലെ ങ്കിൽ നിയമനടപടിയിലേക്ക് പോകും എന്ന് ഭാരവാഹികൾ അറിയിച്ചു
Mountain Highway; An action committee was formed