പാലോളി : പാലോളി ചാരിറ്റി സംഘത്തിന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് ആവിഷ്കരിച്ചു നടപ്പിലാക്കിയ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം പാണക്കാട് സയ്യിദ് ബഷീർ അലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു.

കൂടി വെള്ളക്ഷാമം അനുഭവിക്കുന്ന പാലോളിയിലെ രണ്ടു പ്രദേശങ്ങളിലായി രണ്ടു കിണർ നിർമ്മിച്ചു. 30 ഓളം കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതിയാണ് നടപ്പാക്കിയത്.ചടങ്ങിൽ ചാരിറ്റി ചെയർമാൻ മൊയ്തീൻ തേവർ കണ്ടി അധ്യക്ഷനായി.
അൻവർ സാദിഖ് ഫൈസി. മജീദ് പാലോളി . സൈഫുള്ള, സമദ് പൂനത്ത്. ഷക്കീർ മാസ്റ്റർ, മജീദ് സഖാഫി, പ്രകാശൻ ആശാരിക്കൽ . കെ.ജി. ഷാജി. അസ്സൻ കോയ മാസ്റ്റർ, പി.വി.ഗഫൂർ മാസ്റ്റർ, സി.കെ.ഗഫൂർ . പി.എം. ഫൈസൽ .പി.സ ഫൈദ്, സി.കെ. അസ്സൻ കുട്ടി, എൻ.കെ. ഫൈസൽ . കൺവീനർ ബഷീർ രാരോത്ത് . പി.നസീർ എന്നിവർ സംസാരിച്ചു.
5th Anniversary of Paloli Charity Group; Panakkad Syed Bashir Ali Shihab Thangal inaugurated the potable water project