നടുവണ്ണൂർ : അവിടനല്ലൂർ എ .എൽ പി സ്കൂൾ 89 ആം വാർഷികാഘോഷവും പ്രധാന അധ്യാപകൻ ഇല്ലത്ത് പ്രകാശൻ മാസ്റ്റർക്കുള്ള യാത്രയയപ്പും എം.കെ രാഘവൻ എം പി ഉദ്ഘാടനംചെയ്തു.

ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.എച്ച് സുരേഷ് അധ്യക്ഷനായിരുന്നു. പഞ്ചായത്ത് അംഗങ്ങളായ കെ.കെ സിജിത്ത്, കെ ഷൈൻ, ആർ.കെ ഫിബിൻ ലാൽ ,ടി.എം രഘൂത്തമൻ ,ബുഷ്റ മുച്ചൂട്ടിൽ, പിടിഎ പ്രസിഡന്റ് പി കെ പ്രഭിലാഷ്, കെ.കെ അബൂബക്കർ, എ ദിവാകരൻ, ഉണ്ണികൃഷ്ണൻ പൊന്നൂർ, പി. പ്രേംജിത, ഇല്ലത്ത് പ്രകാശൻ, എം ബിന്ദു തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.
avidanallur ALP School 89th Anniversary Celebration and Farewell; MK Raghavan MP inaugurated it