കട്ടിപ്പാറ : പതിമൂന്നാം വാര്‍ഷികത്തിന്റെ ഭാഗമായി ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി പുതിയ പദ്ധതികളുമായി കാരുണ്യതീരം.

ക്യാമ്പസ് വിപുലീകരണത്തിന്റെ ഭാഗമായി പുതിയ അധ്യയന വര്‍ഷം മുതല്‍ നൂറ് പേര്‍ക്ക് കൂടി ഉൾക്കൊള്ളാവുന്ന രൂപത്തിൽ ഹോസ്റ്റല്‍ സൗകര്യത്തോടെയുള്ള കെടിടമാണ് നിലവില്‍ വരുക. സ്‌പെഷ്യല്‍ സ്‌കൂളിനു പുറമെ, ഒക്യുപേഷണല്‍ തെറാപ്പി, ഫിസിയോ തെറാപ്പി, സ്പീച്ച് തെറാപ്പിയും കൈത്തിരി ആയുര്‍വേദ പഞ്ചകർമ്മ തെറാപ്പിയും നല്‍കി വരുന്നുണ്ട്.
മാനസിക വെല്ലു വിളി നേരിടുന്ന വർക്കായി കമ്മ്യൂണിറ്റി സൈക്യാട്രിക് ക്ലിനിക്കും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഇവരെ ഉള്‍ക്കൊള്ളാന്‍ സാധിക്കാതെ വന്നതോടെയാണ് ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ക്യാമ്പസ് വിപുലീകരിക്കുന്നത്.
അയ്യായിരം സ്‌ക്വയർ ഫീറ്റ് കെട്ടിടത്തിന് എഴുപത്തിയഞ്ചു ലക്ഷമാണ് ചെലവ് വരിക.കൂട്ടായ്മകൾക്കും സംഘടനകൾക്കും ഇതിൽ പങ്കു ചേരാം.കാരുണ്യതീരം തൊഴില്‍ യൂണിറ്റ് കെട്ടിട നിര്‍മാണ പ്രവൃത്തി ഉദ്ഘാടനം പ്രമുഖ വ്യവസായി ഹാരിസ് കെ.പി നിര്‍വഹിച്ചു.
ജീവകാരുണ്യപ്രവര്‍ത്തകൻ അമര്‍ഷാന്‍ ജനകീയ ക്യാമ്പയിന്‍ പ്രഖ്യാപനവും നിര്‍വഹിച്ചു. ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി സി.കെ.എ ഷമീര്‍ ബാവ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ഡോ. ബഷീര്‍ പൂനൂര്‍ അധ്യക്ഷത വഹിച്ചു.
കാരുണ്യതീരം ചെയര്‍മാന്‍ ബാബു കുടുക്കില്‍ പദ്ധതി വിശദീകരണം നടത്തി. ഹബീബ് പൂനൂര്‍, അബ്ദുല്‍ഹമീദ്, വൈസ് പ്രസിഡന്റ് കെ അബ്ദുല്‍മജീദ്.ട്രഷറര്‍ സമദ് പാണ്ടിക്കല്‍ സെക്രട്ടറി അബ്ദുറഹ്മാന്‍, ടി.എം അബ്ദുല്‍ഹക്കീം, മുഹമ്മദ്. ടി.കെ എന്നിവര്‍ പങ്കെടുത്തു
Karunyatheeram with new projects for the differently abled as part of its 13th anniversary