കോട്ടൂർ : 2022..23 വർഷംപട്ടിക വർഗ വികസന വകുപ്പ് കോർപ്പസ് ഫണ്ടിൽ ഉൾപ്പെടുത്തി കോട്ടൂർ ഗ്രാമ പഞ്ചായത്തിൽ പട്ടിക വർഗ വിഭാഗക്കാരുടെ ക്ഷേമം ഉറപ്പു വരുത്തുന്നതിനായി വിവിധ തൊഴിൽ ഉപകരണങ്ങൾ വിതരണം ചെയ്തു.

തൊഴിൽ ഉപകരങ്ങളുടെ വിതരണ ഉദ്ഘാടനം ബാലുശ്ശേരി നിയോജക മണ്ഡലം എം എൽ എ അഡ്വ: കെ. എം .സച്ചിൻ ദേവ് നിർവഹിച്ചു. പരിപാടിയിൽ കോട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി എച്ച് സുരേഷ് അധ്യക്ഷത വഹിച്ചു.
ജില്ലാ ട്രൈബൽ ഡവല പ്മെന്റ് ഓഫീസർ ശ്രീ എം കെ മെഹറൂഫ് മുഖ്യാതിഥിയായി പരിപാടിയിൽ പേരാമ്പ്ര ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ ശ്രീ എ ഷമീർ സ്വാഗതവും വാർഡ് മെമ്പർ ശ്രീ ദാമോദരൻ ഊരു മൂപ്പൻ കുഞ്ഞിരാമൻ , ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി സിജിത്ത് എന്നിവർ സംസാരിച്ചു എസ് ടി പ്രൊമോട്ടേർ ശ്രീമതി നിഷ നന്ദിയും അറിയിച്ചു
Work tools were distributed to Scheduled Tribes in Kotur Gram Panchayat