ബാലുശ്ശേരി : ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തും നടുവണ്ണൂർ ഗ്രാമ പഞ്ചായത്തും സംയുക്തമായി വിവിധ വകുപ്പുകളുടെ സഹായത്തോടെ കരുവണ്ണൂർ നാഗത്ത് മീത്തൽ നിർമിക്കുന്ന കലാഗ്രമത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ബാലുശ്ശേരി എം എൽ എ അഡ്വ : കെ എം സച്ചിൻ ദേവ് നിർവ്വഹിച്ചു.

ഏകദേശം ഒരു കോടി രൂപ ചെലവിൽ മൂന്ന് നിലകളിലായി എല്ലാ ആധുനിക സൗകര്യങ്ങളോടെയുമാണ് കലാഗ്രാമം നിർമ്മിക്കുന്നത്. കഴിഞ്ഞ വർഷമാണ് ആർട്ട് ഗാലറിയുടെ നേതൃത്വത്തിൽ 6.5 ലക്ഷം രൂപ ജനകീയമായി സംഘടിപ്പിച്ച് 8 സെന്റ് സ്ഥലം വാങ്ങി പഞ്ചായത്തിന് കൈമാറിയത്.
വിവിധ കലാ പ്രവർത്തനങ്ങളും പഠനങ്ങളും പരിശീലനങ്ങളും നടത്താൻ കലാഗ്രാമത്തിൽ സൗകര്യമുണ്ടാകും . കലാഗ്രാമം യാഥാർഥ്യമാക്കുന്നത്തിന് സർക്കാരിന്റെ എല്ലാവിധ പിന്തുണയും എം എൽ എ വാഗ്ദാനം ചെയ്തു.
നിരവധി കലാകാരൻ മാരുടെ ജന്മ നാടായ നടുവണ്ണൂർ ഗ്രാമപഞ്ചയത്തിൽ ഇത് ഒരു മുതൽക്കൂട്ടായിമാറും. ചടങ്ങിൽ ബഹു:നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് ടി പി ദാമോദരൻ മാസ്റ്റർ സ്വാഗതവും ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി വി കെ അനിത അധ്യക്ഷയുമായി.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി എം ശശി മാസ്റ്റർ,ജനപ്രതി നിധികളായ ആലങ്കോട് സുരേഷ് ബാബു, സി കെ സോമൻ , മിനി എന്നിവരും സജീവൻ കെ , ചന്ദ്രൻ ഗ്രീഷ്മം,സിദ്ദിഖ് സാജോ , അഷറഫ് പുതിയപ്പുറം, സജീവൻ നാഗത്ത് , മുകുന്ദൻ കരുവണ്ണൂർ എന്നിവരും പങ്കെടുത്തു.പരിപാടിയിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും കലാഗ്രാമം ചെയർ പേഴ്സണുമായ നിഷ കെ എം നന്ദിയും പറഞ്ഞു.
Kalagram inaugurated the work at Karuvannur