ചീക്കിലോട്: ചീക്കിലോട് എ. യു. പി സ്കൂളിൽ നിന്നും 2002-2003 വർഷം ഏഴാം ക്ലാസ്സ് വിദ്യാഭ്യാസം പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ പൂർവ്വ വിദ്യാർത്ഥി സംഗമം ഓർമ്മകളിലെ നല്ല കാലം എന്ന പേരിൽ സ്കൂൾ അങ്കണത്തിൽ വെച്ച് നടന്നു.ചീക്കിലോട് എ. യു. പി സ്കൂൾ മാനേജരും പൂർവ്വ അധ്യാപകനുമായ ശ്രീ രവീന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.

പൂർവ്വ വിദ്യാർത്ഥിനി ഡോ: ലുബ്‌ന അബ്‌ദുൾ അസീസ് അധ്യക്ഷത നിർവവിച്ച ഈ ചടങ്ങിൽ ചീക്കിലോട് എ. യു. പി സ്കൂൾ ഹെഡ് മാസ്റ്ററും പൂർവ്വ അധ്യാപകനുമായ ശ്രീ ദിനേശൻ മാസ്റ്റർ, പി. ടി. എ പ്രസിഡന്റ് ശ്രീ രൂപേഷ് എം. കെ എന്നിവർ ആശസകൾ അർപ്പിച്ചു.
ചടങ്ങിൽ വച്ച് പൂർവ്വ അധ്യാപകരെ പൊന്നാട അണിയിച്ച് ആദരിക്കുകയും സ്കൂൾ ലൈബ്രറി യിലേക്ക് വേണ്ട പുസ്തകങ്ങൾ കൈമാറുകയും പൂർവ്വ അധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ ആശയ വിനിമയം നടത്തുകയും ഓർമ്മകൾ പങ്കുവയ്ക്കുകയും ചെയ്തു.
പ്രസ്തുത ചടങ്ങിൽ പൂർവ്വ അധ്യാപകരായ ശ്രീ രവീന്ദ്രൻ മാസ്റ്റർ, ശ്രീ ദിനേശൻ മാസ്റ്റർ, ശ്രീ രാജൻ മാസ്റ്റർ, ശ്രീ ജയകൃഷ്ണൻ മാസ്റ്റർ, ശ്രീ പരീക്കുട്ടി മാസ്റ്റർ, ശ്രീ ഭാസ്കരൻ മാസ്റ്റർ, ശ്രീ വിജയൻ മാസ്റ്റർ,ശ്രീ ബാബു മാസ്റ്റർ, ശ്രീ ബിജു മാസ്റ്റർ, ശ്രീ ഷിനോയ് മാസ്റ്റർ ശ്രീമതി ഇന്ദിര ടീച്ചർ, ശ്രീമതി രത്നമ്മ ടീച്ചർ, ശ്രീ ഉണ്ണി നായർ തുടങ്ങിയവർ പങ്കെടുത്തു.പൂർവ്വ വിദ്യാർത്ഥിനി ബിനിത കെ. കെ നന്ദി അർപ്പിച്ചു.
An Alumni Reunion of 7th Class students of the year 2002-2003 was organized at Cheekilode AUP School.