അത്തോളി : അത്തോളി ജി.എം.യു.പി.സ്‌കൂള്‍ വേളൂരില്‍ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ശുചിത്വമിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 14 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന ശുചിമുറി സമുച്ചയത്തിന്റെ ശിലാസ്ഥാപനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് നിര്‍വ്വഹിച്ചു.

അത്തോളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീബ രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രധാനാധ്യാപകന്‍ കെ.സി. മുഹമ്മദ് ബഷീര്‍ സ്വാഗതവും ആശംസകളര്‍പ്പിച്ച് അത്തോളി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ എ.എം.സരിത,പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സുധ കാപ്പില്‍,അത്തോളി ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ഫൗസിയ ഉസ്മാന്‍,പി.ടി.എ.പ്രസിഡണ്ട് വി.എം.മനോജ് കുമാര്‍, എസ്.എം.സി. ചെയര്‍മാന്‍ വി.എം.ഷിജു,എം.പി.ടി.എ ചെയര്‍ പേഴ്‌സണ്‍ വിനിഷ ഷാജി എന്നിവര്‍ സംസാരിച്ചു.
സ്റ്റാഫ് സെക്രട്ടറി ഷിബു ഇടവന നന്ദി രേഖപ്പെടുത്തി. റിഥം കിഡ്‌സ് ഫെസ്റ്റും വിവിധ സ്‌കോളര്‍ഷിപ്പുകളില്‍ വിജയം നേടിയവര്‍ക്കുളള അനുമോദനവും ചടങ്ങിന്റ ഭാഗമായി നടന്നു.പ്രീ പ്രൈമറി കുട്ടികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.
Pantalayani Block Panchayat Washroom Complex for Atholi GMUP School Vellore