ബാലുശ്ശേരി : സഹപാഠികൾക്ക് അപൂർവ സസ്യമായ ചായ മൻസ (മരച്ചീര) തൈകൾ വിതരണം ചെയ്തുസൗഹൃദ കൂട്ടായ്മ. ചേളന്നൂർ ആർട്ട്സ് കോളജ് 1983 ബി.എ. ഇക്കണോമിക്സ് ബാച്ച് വിദ്യാർത്ഥികൾ സംഘടിപ്പിച്ച സൗഹൃദ കൂട്ടായ്മയിലാണ് മെക്സിക്കോയിൽ നിന്നുള്ള ചായ മൻസ തൈകൾ വിതരണം ചെയ്തു ഓർമ്മ പുതുക്കിയത്.

ദി പ്ലാന്റ്സ് ഔർ പാഷൻ പദ്ധതി കോ-ഓഡിനേറ്ററും കൂട്ടായ്മയിലെ അംഗവുമായ താമരശ്ശേരി ഒ. അബ്ദുൾ റഷീദിന്റെ നേതൃത്വത്തിലാണ് കൂട്ടായ്മയിൽ പങ്കെടുത്ത സഹപാഠികളായ 30 പേർക്കും തൈ വിതരണം നടത്തിയത്.
തൈ നശിപ്പിക്കാതെ പരിപാലിക്കുന്നവരെ വർഷത്തിലൊരിക്കൽ നറുക്കെടുപ്പിലൂടെ കണ്ടെത്തി 10,000 രൂപ സമ്മാനവും നൽകുന്നുണ്ട്.ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ റിട്ട. എസ്.പി എസ്.മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു.
അംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി.എം.കെ മുരളി പി.കെ രാജൻ, പി.കെ ഗണേശൻ, ടി.കെ രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. Photo: ചേളന്നൂർ ആർട്ട്സ് കോളജ് 1983 - ബാച്ച് വിദ്യാർത്ഥികൾ സംഘടിപ്പിച്ച സൗഹൃദ കൂട്ടായ്മയിൽ സഹപാഠികൾക്ക് ചായ മൻസ തൈകൾ വിതരണം ചെയ്യുന്നു.
A friendly association by distributing Chaya Mansa seedlings, a rare plant, to the classmates.