കൂട്ടാലിട : വികസനോന്മുഖമായ കൂട്ടാലിടയിൽ ചികിത്സാ രംഗത്തും മുന്നേറ്റം കുറിച്ചു കൊണ്ട് ദയ മെഡിക്കൽ സെന്റർ നാളെ രാവിലെ 9.30 ന് കോട്ടൂർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ.കെ.സിജിത്തിന്റെ അധ്യക്ഷതയിൽ ഡോ. എ.എം. ശങ്കരൻ നമ്പൂതിരി ഉദ്ഘാടനം നിർവഹിക്കും.

വിശിഷ്ട വ്യക്തികൾ ചടങ്ങിൽ പങ്കെടുക്കും. അനുദിനം പുരോഗതിയിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്ന കൂട്ടാലിടയിൽ ആതുര സേവന രംഗത്ത് ഒരു പുതിയ സംരംഭമാണ് ദയ മെഡിക്കൽ സെന്റർ.
ഇ.എൻ.ടി. ഓർത്തോ, ജനറൽ മെഡിസിൻ, ചൈൽഡ് സ്പഷ്യലിസ്റ്റ് . എന്നീ വിഭാഗങ്ങളിൽ വിദഗ്ദ ഡോക്ടർമാരുടെ സേവനവും ലഭ്യമാണ്. അതു പോലെ എല്ലാ വിധ ഇംഗ്ലീഷ് മരുന്നുകളും, വെന്റനറി മരുന്നുകളും ലഭിക്കുന്നു.
ആവശ്യക്കാർക്ക് മരുന്നുകൾ വീട്ടുകളിൽ എത്തിച്ചു കൊടുക്കുന്നത് ദയ മെഡിക്കൽ സെന്ററിന്റെ മറ്റു ഒരു പ്രത്യേകതയാണ്. വിദഗ്ധരായ ഫാർമസിസ്റ്റ്കളുടെ സേവനം ലഭ്യമാണ്.
Opening tomorrow; Daya Medical Center is in the company of making progress in the field of treatment as well