ബാലുശ്ശേരി : അറപീടികയിൽ മഹീന്ദ്ര സ്ക്കോർപ്പിയോയും ബസ്സും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്.

ഇതിൽ ഗുരുതരമായി പരിക്കേറ്റ നാലു പേരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും മറ്റുള്ളവരെ ബാലുശ്ശേരിയിലെ തന്നെയുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
സ്ക്കോർപ്പിയോ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. ഇതിൽ ആറോളം പേർ ഉണ്ടായിരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. താമരശ്ശേരി കൊയിലാണ്ടി റൂട്ടിലോടുന്ന വിഷ്ണു എന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്.
Several people were injured in a collision between a bus and a car at Balusherry Arapeetika