നടുവണ്ണൂർ : നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് മാലിന്യ നീക്കത്തിന് ഹരിത കർമ്മ സേനാംഗങ്ങൾക്കും പൊതുജനങ്ങൾക്കും സഹായമേകി പ്രവർത്തനങ്ങൾ സമ്പൂർണ്ണ ഡിജിറ്റലിലേക്ക് മാറി.

മാർച്ച് 13 മുതൽ ഒന്നാം വാർഡിൽ ആരംഭിച്ച QR കോഡ് സിസ്റ്റം വിജയകരമായി തുടരുകയാണ്. വാർഡ് ക്രമത്തിൽ തുണി മാലിന്യം ആണ് വീടുകളിൽ നിന്ന് ശേഖരിക്കുന്നത്, എല്ലാവിധ തുണി മാലിന്യങ്ങളും നീക്കുന്നതിനായി പൊതുജനങ്ങൾ സഹകരിക്കണമെന്ന് ഗ്രാമപഞ്ചായത്ത് സിക്രട്ടറി അറിയിച്ചു.
Naduvannur Gram Panchayat has shifted its activities to complete digital with help in waste disposal