ബാലുശ്ശേരി: ഡികെടിഎഫ് മുന്‍ സംസ്ഥാന പ്രസിഡന്റും രാഷ്ട്രീയ സാമൂഹിക കായിക രംഗങ്ങളിലെ നിറസാന്നിധ്യവും ആയിരുന്ന പി.സി. രാധാകൃഷ്ണന്‍ മാസ്റ്ററുടെ പതിനേഴാമത് അനുസ്മരണ ദിനം സമുചിതമായി ആചരിക്കുവാന്‍ ഡികെടിഎഫ് ബാലുശ്ശേരി നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.
ജൂലൈ 27 ന് രാവിലെ 8 :30 ന് കായണ്ണയിലെ വീട്ടുവളപ്പിലെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന, തുടര്‍ന്ന് രാവിലെ 10 മണിക്ക് കൂട്ടാലിട ഉമ്മന്‍ചാണ്ടി ഭവന്‍ ഓഡിറ്റോറിയത്തില്‍ അനുസ്മരണ സമ്മേളനം എന്നിവ നടക്കും.
കണ്‍വെന്‍ഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് ശ്രീധരന്‍ മെനാച്ചേരി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡണ്ട് ശശിധരന്‍ മങ്ങര അധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡന്റ് മനോജ്കുമാര്‍ പാലങ്ങാട് മുഖ്യ പ്രഭാഷണം നടത്തി. ജയ മോഹന്‍രാജ് , ദിനകരന്‍ നായര്‍, സി.എച്ച്. ബാലന്‍, സി. രാജന്‍, കെ.കെ ചന്ദ്രന്‍ , പി.പി. രാജന്‍, പി.പി. ചന്ദ്രന്‍, ഉന്തുമ്മല്‍ നാരായണന്‍, എം.വി ശശീന്ദ്രന്‍ , കെ അശോകന്‍, ശങ്കരന്‍ നായര്‍ അത്തോളി , രാജന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. യോഗത്തില്‍ പി.സി. മോഹനന്‍ സ്വാഗതവും ബാബു ചേത്തക്കോട്ട് നന്ദിയും പറഞ്ഞു.
P.C. Radha Krishnan Remembrance; on July 27 at Koottalid