ലഹരിക്കെതിരെ ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി

ലഹരിക്കെതിരെ ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി
Jun 18, 2025 01:54 PM | By LailaSalam

ബാലുശ്ശേരി : നമ്മുടെ സമൂഹത്തെ പ്രത്യേകിച്ച് യുവതലമുറയെ വളരെ ഭയാനകരമായ അവസ്ഥയിലേക്ക് തള്ളിവിടുന്ന മാരകമായ മയക്കുമരുന്ന്, രാസ ലഹരി വസ്തുക്കളുടെ ഉപയോഗത്തിന്നെതിരായി പൊന്നരം റെസിഡന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.

എക്‌സൈസ് വകുപ്പിന്റെ സഹകരണത്തോടെ നടത്തിയ ബോധവല്‍ക്കരണ ക്ലാസ്സ് എക്‌സൈസ് പ്രിവന്റ്‌റീവ് ഓഫീസര്‍ (പേരാമ്പ്ര സര്‍ക്കിള്‍)പി. റഷീദ് ക്ലാസ് നയിച്ചു. ഇന്നത്തെ പ്രത്യേക സാമൂഹ്യ ചുറ്റുപാടില്‍ രക്ഷിതാക്കള്‍ നമ്മുടെ കുട്ടികളെ കൂടുതല്‍ ചേര്‍ത്ത്പിടിച്ചുകൊണ്ട് കാര്യങ്ങള്‍ മനസ്സിലാക്കി അവരെ ശരിയായ ദിശയിലേക്ക് കൊണ്ടുവരുവാനുള്ള നടപടികള്‍ ഉണ്ടാവണമെന്ന് അദ്ദേഹം പറഞ്ഞു.

അസോസിയേഷന്‍ പ്രസിഡണ്ട് പൊന്മാനം കണ്ടി ലക്ഷ്മി അധ്യക്ഷത വഹിച്ചു. റെസിഡന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ വളരെ മെച്ചപ്പെട്ട രീതിയില്‍ പച്ചക്കറി കൃഷി ചെയ്ത സ്വാമിനാഥന്‍ താഴെവയല്‍, മനോജ് തയ്യുള്ളതില്‍, ദിവാകരന്‍ കിണറുള്ളത്തില്‍ എന്നിവര്‍ക്കുള്ള ഉപഹാരം റിട്ട: അഗ്രികള്‍ച്ചറല്‍ ജോയിന്റ് ഡയറക്ടര്‍ സി.ഹരിദാസന്‍ വിതരണം ചെയ്തു.

തുടര്‍ന്ന് എസ്എസ്എല്‍സി പരീക്ഷയില്‍ ഫുള്‍ എപ്ലസ് നേടിയ എം.ആര്യനന്ദയെ ഡോ :സുരേഷ്ബാബു നീലാജ്ഞനവും ,നാഷണല്‍ മീന്‍സ് മെറിറ്റ് സ്‌കോളര്‍ഷിപ്പ് നേടിയ ജാന്‍വി കെ ഉല്ലാസിനെ ഗോപിനാഥന്‍ ശ്രീകമ്മങ്ങാട്ട് മെമെന്റോ നല്‍കി അനുമോദിച്ചു.

സെക്രട്ടറി വി. സി. ശിവദാസ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ പുഷ്പ, പി. കെ ബാലകൃഷ്ണന്‍, പി. കെ രാജഗോപാലന്‍, അമോഖ് ദേവപ്രഭ, ഗൗരി ചേനാട്ട് തുടങ്ങിയവര്‍ സംസാരിച്ചു.


Awareness class against drug abuse held

Next TV

Related Stories
പി.സി രാധാകൃഷ്ണന്‍ അനുസ്മരണം; ജൂലൈ 27 ന് കൂട്ടാലിടയില്‍

Jul 7, 2025 03:03 PM

പി.സി രാധാകൃഷ്ണന്‍ അനുസ്മരണം; ജൂലൈ 27 ന് കൂട്ടാലിടയില്‍

ഡികെടിഎഫ് മുന്‍ സംസ്ഥാന പ്രസിഡന്റും രാഷ്ട്രീയ സാമൂഹിക കായിക രംഗങ്ങളിലെ നിറസാന്നിധ്യവും...

Read More >>
 പ്രവാസി ലീഗ് കണ്‍വെന്‍ഷനും ആദരിക്കലും

Jun 23, 2025 02:55 PM

പ്രവാസി ലീഗ് കണ്‍വെന്‍ഷനും ആദരിക്കലും

ബാലുശ്ശേരി നിയോജകമണ്ഡലം പ്രവാസി ലീഗ് കണ്‍വെന്‍ഷനും ആദരിക്കല്‍ ചടങ്ങും...

Read More >>
ബസ്സില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

Jun 14, 2025 01:43 PM

ബസ്സില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

ബസ്സില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍...

Read More >>
തിബിയാന്‍ പ്രീ സ്‌കൂള്‍ ഇഖ്‌റദിന  പ്രവേശനോത്സവം

Jun 11, 2025 09:33 PM

തിബിയാന്‍ പ്രീ സ്‌കൂള്‍ ഇഖ്‌റദിന പ്രവേശനോത്സവം

പറമ്പിന്റെ മുകള്‍ സലാഹുദ്ദീന്‍ മദ്രസയില്‍ പ്രവര്‍ത്തിക്കുന്ന തിബിയാന്‍ പ്രീ സ്‌കൂള്‍ ഇഖ്‌റദിന പ്രവേശനോത്സവം...

Read More >>
യൂണിഡോസ് എഡ്യൂ ഹബ് ബാലുശ്ശേരിയില്‍ പ്രവര്‍ത്തനമാരംഭിച്ചു

Jun 7, 2025 02:24 PM

യൂണിഡോസ് എഡ്യൂ ഹബ് ബാലുശ്ശേരിയില്‍ പ്രവര്‍ത്തനമാരംഭിച്ചു

കോളേജ് അഡ്മിഷന്‍ രംഗത്ത് 18 വര്‍ഷത്തിലധികമായി പരിചയ സമ്പത്തുള്ള മാനേജ്മെന്റ് നയിക്കുന്ന യൂണിഡോസ് എഡ്യൂ ഹബ്...

Read More >>
ഉള്ള്യേരിയില്‍ മധ്യവയസ്‌ക്കനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Jun 2, 2025 04:24 PM

ഉള്ള്യേരിയില്‍ മധ്യവയസ്‌ക്കനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഉള്ള്യേരിയില്‍ മധ്യവയസ്‌ക്കനെ തോട്ടില്‍ മരിച്ച നിലയില്‍...

Read More >>
News Roundup






https://balussery.truevisionnews.com/ //Truevisionall