---
title: "ബസ്സില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു"
english_title: "Elderly man dies after falling from bus at thrikkuttisseri"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/296165/elderly-man-dies-after-falling-from-bus-at-thrikkuttisseri"
published_at: "2025-06-14T13:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684d302960d10_kl.JPG"
keywords: []
---

# ബസ്സില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

> **Lead Summary:** **തൃക്കുറ്റിശ്ശേരി :** ബസ്സില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. വാകയാട് കൊല്ലര് കണ്ടിയില്‍ ബാലന്‍ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം തൃക്കുറ്റിശ്ശേരിയില്‍ നിന്നും ബസ് യാത്രക്കിടെ ബസ്സില്‍ നിന്നും തെറിച്ച് വീണാണ് അപകടം. ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. പൊതുദര്‍ശനം വാകയാട് കൊല്ലര് കണ്ടിയില്‍. സംസ്‌കാരം നാളെ രാവിലെ 9 മണിക്ക് കെയിലാണ്ടി നെല്ല്യാടി കടവില്‍.

## Article Content

**തൃക്കുറ്റിശ്ശേരി :** ബസ്സില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. വാകയാട് കൊല്ലര് കണ്ടിയില്‍ ബാലന്‍ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം തൃക്കുറ്റിശ്ശേരിയില്‍ നിന്നും ബസ് യാത്രക്കിടെ ബസ്സില്‍ നിന്നും തെറിച്ച് വീണാണ് അപകടം. ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. പൊതുദര്‍ശനം വാകയാട് കൊല്ലര് കണ്ടിയില്‍. സംസ്‌കാരം നാളെ രാവിലെ 9 മണിക്ക് കെയിലാണ്ടി നെല്ല്യാടി കടവില്‍.

ഭാര്യ: സരോജിനി. മക്കള്‍ പ്രബീഷ് കുമാര്‍ (അഡ്വക്കേറ്റ് കൊയിലാണ്ടി ), പ്രമോദ് കുമാര്‍ (സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ യുഎസ്എ), പ്രസീത (ഓറഞ്ച് ടെക്‌സ്റ്റയില്‍ കുരുടിമുക്ക്), മരുമക്കള്‍ ഷൈമ (ബാലുശ്ശേരി), ധനലക്ഷ്മി ബാലുശ്ശേരി (യുഎസ്എ), പരേതനായ ശശീന്ദ്ര ബാബു (കീഴരിയൂര്‍). സഹോദരങ്ങള്‍ ഗോവിന്ദന്‍, ജാനു, പരേതരായ ചന്തപ്പന്‍, ശ്രീധരന്‍ സൗമിനി, ശങ്കരന്‍, ശാരദ, നാരായണി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/296165/elderly-man-dies-after-falling-from-bus-at-thrikkuttisseri)