നന്മണ്ട : കൈരളി നാസർ കൂട്ടായ്മ (കെ.എൻ.എ)താമരശ്ശേരി താലൂക് കമ്മറ്റിയും ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പും മുക്കം എം.വി.ആർ ക്യാൻസർ സെന്ററിന്റെ സഹകരണത്തോടെ പൂനൂർ ലേക്ക്ഷോർ ഹോസ്പിറ്റലിൽ നടത്തിയ രക്തദാന ക്യാമ്പ് ആവേശോജ്വലമായി.

സബ് ഇൻസ്‌പെക്‌ടർ അബ്ദുൽനാസർ ഏഴുകുളം രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കെ.എൻ.എ പ്രസിഡന്റ് നാസർ കൈരളി അധ്യക്ഷനായിരുന്നു, ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പ് പ്രസിഡന്റ് നാസർ മാഷ് ആയഞ്ചേരി മുഖ്യ പ്രഭാഷണം നടത്തി.
ഡോ.ബിജിൻ ജോസഫ്(ലേക്ക്ഷോർ ഹോസ്പിറ്റൽ ), കെ.എൻ.എ ജില്ലാ പ്രസിഡന്റ് നാസർ എളേടത്ത്,സെക്രെട്ടറി കൊളത്തൂർ നാസർ ,ജില്ലാ ട്രെഷറർ ഹലോ നാസർ ,വേണാടി നാസർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു നാസർ ദസ്തഗീർ സ്വാഗതം പറഞ്ഞു.
നിരവധി പേർ രക്തദാന ക്യാമ്പിൽ പങ്കെടുത്ത് രക്തദാനം നടത്തി ഡോ.നിതിൻ ഹെൻറി (എം.വി.ആർ ക്യാൻസർ സെന്റർ),ഹോപ്പ് മെംബെർമാരായ അജ്‌നാസ് കോളിക്കൽ,വ്ലോഗർ ജവാദ് പൂനൂർ,അനു പുല്ലങ്കോടൻ (എം.വി.ആർ) തുടങ്ങിയവർ, കെ.എൻ.എ സാരഥികൾ രക്തദാന ക്യാമ്പിന് നേതൃത്വം നൽകി
Kairali Nasser Society organized blood donation camp