നിർമ്മിത ബുദ്ധികൾ മനുഷ്യന്റെ ജൈവികതയെ കീഴടക്കുന്ന കാലം: എ പി കുഞ്ഞാമു

നിർമ്മിത ബുദ്ധികൾ മനുഷ്യന്റെ ജൈവികതയെ കീഴടക്കുന്ന കാലം: എ പി കുഞ്ഞാമു
Mar 19, 2023 09:38 PM | By Truevision Admin

ബാലുശ്ശേരി : നിർമ്മിത ബുദ്ധികൾ മനുഷ്യന്റെ ജൈവികതയെ കീഴടക്കുന്ന കാലമാണിതെന്ന് എഴുത്തുകാരനും വിവർത്തകനും യുവകലാസാഹിതി സംസ്ഥാന വൈസ് പ്രസിഡന്റുമായ എ പി കുഞ്ഞാമു പറഞ്ഞു.

നിർമ്മിത ബുദ്ധി കവിതയും പാട്ടും കഥകളും രചിക്കുമ്പോൾ മനുഷ്യന്റെ സർഗാത്മകത തന്നെ ചോദ്യം ചെയ്യപ്പെടും. മനുഷ്യനല്ല യന്ത്രമാണ് പ്രധാനമെന്ന തരത്തിലേക്ക് ജീവിതാവസ്ഥകൾ മാറുമ്പോൾ സാംസ്ക്കാരിക രംഗത്തും വലിയ മാറ്റങ്ങൾ സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ (ഇ കെ വർഗീസ് മാസ്റ്റർ നഗർ) യുവകലാസാഹിതി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യന്ത്രത്തെ മനുഷ്യൻ നിയന്ത്രിച്ചതിൽ നിന്നും മാറി മനുഷ്യൻ യന്ത്രത്തിന്റെ അടിമയായി മാറിക്കൊണ്ടിരിക്കുകയാണ്. തന്റേതായ ലോകങ്ങൾ സൃഷ്ടിച്ച് സൈബർ ലോകത്തേക്ക് മനുഷ്യർ ഒതുങ്ങുന്നു. സാമൂഹ്യ ബന്ധങ്ങൾ ഇല്ലാതായി അവർ ഓരോ തുരുത്തുകളിൽ അകപ്പെടുന്നു.

ഏത് വിഷയവും രാഷ്ട്രീയവത്ക്കരിക്കപ്പെടുന്ന രാഷ്ട്രീയ കാലാവസ്ഥയാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ചടങ്ങിൽ ഡോ. ശരത് മണ്ണൂർ അധ്യക്ഷത വഹിച്ചു. കവി ഡോ. സോമൻ കടലൂർ മുഖ്യപ്രഭാഷണം നടത്തി. അഷ്റഫ് കുരുവട്ടൂർ പ്രവർത്തന റിപ്പോർട്ടും പൃഥ്വീരാജ് മൊടക്കല്ലൂർ അനുശോചന പ്രമേയവും അവതരിപ്പിച്ചു.

സിപിഐ ജില്ലാ സെക്രട്ടറി കെ കെ ബാലൻ മാസ്റ്റർ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. പി ഗവാസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി എം ശശി, ഡോ. വി എൻ സന്തോഷ് കുമാർ, ഡോ. ഒ കെ മുരളീകൃഷ്ണൻ, വി പി രാഘവൻ, സി പി സദാനന്ദൻ, അജയൻ മൂലാട്, മജീദ് ശിവപുരം തുടങ്ങിയവർ സംസാരിച്ചു.

കേരള മീഡിയ അക്കാദമിയുടെ ഗവേഷണ ഫെല്ലോഷിപ്പ് നേടിയ ഡോ. ഒ കെ മുരളീകൃഷ്ണൻ, ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ ശാസ്ത്ര പത്രപ്രവർത്തന പുരസ്ക്കാരം നേടിയ എം ജയതിലകൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

ഭാരവാഹികളായി ഡോ. ശശികുമാർ പുറമേരി ( പ്രസിഡന്റ്), എം എ ബഷീർ, ടി ഹസ്സൻ, ടി എം സജീന്ദ്രൻ, ഗായത്രി കെ (വൈസ് പ്രസിഡന്റ്), അഷ്റഫ് കുരുവട്ടൂർ (സെക്രട്ടറി), കെ വി സത്യൻ, കെ പി രമേശൻ, ചേളന്നൂർ പ്രേമൻ, ഗിരിജ രവീന്ദ്രൻ കായലാട്ട് (ജോ. സെക്രട്ടറിമാർ ), ഡോ. വി എൻ സന്തോഷ് കുമാർ (ട്രഷർ ) എന്നിവരെ തെരഞ്ഞെടുത്തു. 19 അംഗ എക്സിക്യൂട്ടിവും 51 അംഗ ജില്ലാ കമ്മിറ്റിയും തെരഞ്ഞെടുത്തു. ഇന്ന് വൈകീട്ട് ആറിന് ബാലുശ്ശേരി ബസ് സ്റ്റാന്റിനടുത്തുള്ള ഗ്രൗണ്ടിൽ (രാമചന്ദ്രൻ തൃക്കുറ്റിശ്ശേരി നഗർ) നടക്കുന്ന സാംസ്ക്കാരിക സമ്മേളനം സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.

വൈസ് പ്രസിഡന്റും സിനിമാ സീരിയൽ നടനുമായ ചേർത്തല ജയൻ മുഖ്യാതിഥിയായി പങ്കെടുക്കും. ട്രിനിറ്റി സ്കൂൾ ഓഫ് മ്യൂസിക് ബാലുശ്ശേരി അവതരിപ്പിക്കുന്ന ഹൃദയരാഗം, യുവകലാസാഹിതി പറമ്പിൽ മേഖല അവതരിപ്പിക്കുന്ന സംഘനൃത്തം എന്നിവ അരങ്ങേറും. സരസ ബാലുശ്ശേരി, ഹരീന്ദ്രനാഥ് ഇയ്യാട്, ബൽറാം കോട്ടൂർ, എം കെ രവിവർമ്മ, ശ്രീനി ബാലുശ്ശേരി എന്നിവരെ ആദരിക്കും.

A time when artificial intelligences conquer human biology: AP Kunjamu

Next TV

Related Stories
പി.സി രാധാകൃഷ്ണന്‍ അനുസ്മരണം; ജൂലൈ 27 ന് കൂട്ടാലിടയില്‍

Jul 7, 2025 03:03 PM

പി.സി രാധാകൃഷ്ണന്‍ അനുസ്മരണം; ജൂലൈ 27 ന് കൂട്ടാലിടയില്‍

ഡികെടിഎഫ് മുന്‍ സംസ്ഥാന പ്രസിഡന്റും രാഷ്ട്രീയ സാമൂഹിക കായിക രംഗങ്ങളിലെ നിറസാന്നിധ്യവും...

Read More >>
 പ്രവാസി ലീഗ് കണ്‍വെന്‍ഷനും ആദരിക്കലും

Jun 23, 2025 02:55 PM

പ്രവാസി ലീഗ് കണ്‍വെന്‍ഷനും ആദരിക്കലും

ബാലുശ്ശേരി നിയോജകമണ്ഡലം പ്രവാസി ലീഗ് കണ്‍വെന്‍ഷനും ആദരിക്കല്‍ ചടങ്ങും...

Read More >>
ലഹരിക്കെതിരെ ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി

Jun 18, 2025 01:54 PM

ലഹരിക്കെതിരെ ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി

നമ്മുടെ സമൂഹത്തെ പ്രത്യേകിച്ച് യുവതലമുറയെ വളരെ ഭയാനകരമായ അവസ്ഥയിലേക്ക് തള്ളിവിടുന്ന മാരകമായ മയക്കുമരുന്ന്, രാസ ലഹരി വസ്തുക്കളുടെ...

Read More >>
ബസ്സില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

Jun 14, 2025 01:43 PM

ബസ്സില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

ബസ്സില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍...

Read More >>
തിബിയാന്‍ പ്രീ സ്‌കൂള്‍ ഇഖ്‌റദിന  പ്രവേശനോത്സവം

Jun 11, 2025 09:33 PM

തിബിയാന്‍ പ്രീ സ്‌കൂള്‍ ഇഖ്‌റദിന പ്രവേശനോത്സവം

പറമ്പിന്റെ മുകള്‍ സലാഹുദ്ദീന്‍ മദ്രസയില്‍ പ്രവര്‍ത്തിക്കുന്ന തിബിയാന്‍ പ്രീ സ്‌കൂള്‍ ഇഖ്‌റദിന പ്രവേശനോത്സവം...

Read More >>
യൂണിഡോസ് എഡ്യൂ ഹബ് ബാലുശ്ശേരിയില്‍ പ്രവര്‍ത്തനമാരംഭിച്ചു

Jun 7, 2025 02:24 PM

യൂണിഡോസ് എഡ്യൂ ഹബ് ബാലുശ്ശേരിയില്‍ പ്രവര്‍ത്തനമാരംഭിച്ചു

കോളേജ് അഡ്മിഷന്‍ രംഗത്ത് 18 വര്‍ഷത്തിലധികമായി പരിചയ സമ്പത്തുള്ള മാനേജ്മെന്റ് നയിക്കുന്ന യൂണിഡോസ് എഡ്യൂ ഹബ്...

Read More >>
News Roundup






https://balussery.truevisionnews.com/ //Truevisionall