ബാലുശ്ശേരി : കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സാഹോദര്യം ഫെഡ് ഫാര്‍മര്‍ പ്രെഡ്യൂസര്‍ കമ്പനിയുടെ പ്രഥമ ഉല്പന്നമായ സാഹോദര്യം വെളിച്ചെണ്ണ വിപണിയില്‍ ഇറങ്ങി.

ബാലുശ്ശേരി വ്യാപാര ഭവനില്‍ നടന്ന ചടങ്ങില്‍, സുനില്‍ ദത്ത് (പ്രസിഡന്റ് എഫ് പി ഒ)അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രൊഡക്ട് ലോഞ്ചിംഗും ആദ്യ വില്പനയും എം.കെ. രാഘവന്‍ എംപി നിര്‍വഹിച്ചു.
രൂപ ലേഖ കോമ്പിലാട് (ബാലുശ്ശേരി പഞ്ചായത്ത് പ്രസിഡന്റ്), ഷീബ രാമചന്ദ്രന്‍ ( അത്തോളി പഞ്ചായത്ത് പ്രസിഡന്റ്), ബാലുശ്ശേരി ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ഹരീഷ് നന്ദനം,സുരേഷ് ബാബു (വ്യാപാരി വ്യവസായി പ്രസിഡന്റ്), കെ. മോഹനന്‍ (കെഎച്ച് ആര്‍ എ പ്രസിഡന്റ്) , രാജീവന്‍ കല്ലുവീട്ടില്‍ (ദില്‍ന ചിപ്പ്‌സ് ) എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു. കെ.എം. പ്രതാപന്‍ (ജനറല്‍ സെക്രട്ടറി എഫ്പിഒ ) സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജയന്‍ ജോസ് കൂരാച്ചുണ്ട് (എഫ്പിഒ ) നന്ദി അര്‍പ്പിക്കുകയും ചെയ്തു.
ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ നാളീകേര കര്‍ഷകരില്‍ നിന്ന് ഗുണനിലവാരമുള്ള കൊപ്ര സംഭരിച്ച് രാസവസ്തുക്കള്‍ ഉപയോഗിക്കാതെയാണ് ശുദ്ധമായ വെളിച്ചെണ്ണ നിര്‍മ്മിക്കുന്നത്. കേരകര്‍ഷകന് ഒരു കൈത്താങ്ങും ഉപഭോക്താവിന് വിശ്വാസ്യയോഗ്യമായ ഉല്‍പ്പന്നം എന്ന ലക്ഷ്യത്തിലാണ് സാഹോദര്യം കോക്കനട്ട് പ്രെഡ്യൂസര്‍ കമ്പനി പ്രവര്‍ത്തിക്കുന്നതെ്ന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.
Trust... pure coconut oil for the consumer Fraternity into the coconut oil market