ബാലുശ്ശേരി: കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നു വീണ് വീട്ടമ്മ മരിക്കാനിടയായ സംഭവത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് രാജിവെക്കണമെന്നും, സര്‍ക്കാര്‍ ആശുപത്രികളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടും കേരള കോണ്‍ഗ്രസ് (ജേക്കബ്) കോഴിക്കോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബാലുശ്ശേരി താലൂക്ക് ആശുപത്രിക്ക് മുന്നില്‍ ധര്‍ണ്ണ നടത്തി.
ജില്ല പ്രസിഡന്റ് കെ.പി രാധ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന് മരുന്നും ശസ്ത്രക്രിയ ഉപകരണങ്ങളും ലഭ്യമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജനറല്‍ സെക്രട്ടറി രാജന്‍ വര്‍ക്കി അധ്യക്ഷത വഹിച്ചു. പ്രദീപ് ചോമ്പാല, മനോജ് ആവള, ആഷിക്ക് അശോക്, സലീം പുല്ലടി, പൗലോസ് കരിപ്പാക്കുടി, തോമസ് പീറ്റര്‍, വി.ഡി. ജോസ്, ഷാര്‍ളി ഫിലിപ്പ് തുടങ്ങിയവര്‍ സംസാരിച്ചു.
The Health Minister should resign; Kerala Congress (Jacob) staged a dharna