ഉള്ളിയേരി : ഉള്ളിയേരി ഗ്രാമപഞ്ചായത്ത് 2022-23 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ഭിന്നശേഷി സഹായ ഉപകരണങ്ങൾ നൽകുന്ന തിന് വേണ്ടിയുള്ള ക്യാമ്പ് നടത്തി. സാമൂഹ്യാരോഗ്യകേന്ദ്രത്തിൽ വെച്ച് നടത്തിയ ക്യാമ്പ് ഉള്ളിയേരി ഗ്രാമപഞ്ചായത് പ്രസി. സി. അജിത ഉൽഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്തിന്റ വിവിധ ഭാഗങ്ങളിൽ നിന്നും ഗുണഭോക്താക്കൾ പങ്കെടുത്ത ക്യാമ്പിൽ ഡോ. ബിനോയ് അധ്യക്ഷം വഹിച്ച പരിപാടിയിൽ ഐ. സി. ഡി. എസ്. സൂപ്പർവൈസർ ഗീത സ്വാഗതവും ഹെൽത്ത് ഇൻസ്‌പെക്ടർ മുരളീധരൻ നന്ദിയും രേഖപ്പെടുത്തി.
Ullieri Gram Panchayat conducted a camp for providing differently abled assistive devices