ഉള്ളിയേരി : ഉള്ള്യേരി പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തില്‍ സര്‍വീസില്‍ നിന്നും വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പ് നല്‍കി. പഞ്ചായത്ത് പ്രസിഡന്റ് സി അജിത ഉദ്ഘാടനം ചെയ്തു. സജീവന്‍ പുറമേരി ആദര ഭാഷണം നടത്തി.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ എം ബാലരാമന്‍ അധ്യക്ഷനായി. വിരമിക്കുന്ന അധ്യാപകരായ കെ കെ സത്യന്‍ , സി സത്യന്‍ , സി സുരേന്ദ്രന്‍ , കെ കെ സത്യേന്ദ്രന്‍ , പി എം രമേശന്‍ , ഇ വിലാസിനി ,എ സഫിയ , എ ശോഭന എന്നിവര്‍ക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സമിതി ഉപഹാരം സമര്‍പിച്ചു.
വികസന കാര്യ സ്ഥിരം സമിതി ചെയര്‍ പേഴ്സണ്‍ ചന്ദ്രിക പൂ മഠത്തില്‍, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ കെ ടി സുകുമാരന്‍ , വാര്‍ഡ് അംഗം സുജാത നമ്പൂതിരി, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍ പേഴ്സണ്‍ കെ ബീന, അക്കാദമിക കോ ഓര്‍ഡിനേറ്റര്‍ കെ കെ സുരേന്ദ്രന്‍ സംസാരിച്ചു .
A farewell meeting was held under the auspices of Ullyeri Panchayat Education Committee