നടുവണ്ണൂർ : കോട്ടൂർ എ.യു.പി.സ്‌കൂൾ നടുവണ്ണൂർ ഒയാസിസ് കരാട്ടെ ഇന്റർ നാഷണലുമായി ചേർന്നു മൂന്ന് മാസം മുമ്പ് ആരംഭിച്ച കരാട്ടെ പരിശീലനത്തിന്റെ ഒന്നാം ഘട്ടം പൂർത്തിയായി.

മഞ്ഞ ബെൽറ്റ് നേടിയ കോട്ടൂർ സ്കൂളിലെ 60 വിദ്യാർത്ഥികൾക്കുള്ള ബെൽറ്റ് വിതരണം ഒയാസിസ് ഫൌണ്ടേഷൻ ചെയർമാനും ഇന്റർനാഷണൽ കരാട്ടെ ട്രെയിനറുമായ ഡോ.ഷിഹാൻ . കെ.കെ. അഹമ്മദ് നിർവഹിച്ചു.
നടുവണ്ണൂരിലെ ഒയാസിസ് ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന ചടങ്ങിൽ പ്രമുഖ മാധ്യമ പ്രവർത്തകനും ,ചലചിത്രകാരനുമായ കെ .കെ .മൊയ്‌തീൻ കോയ ഉത്ഘാടനം ചെയ്തു ,കോട്ടൂർ എ.യു.പി.സ്കൂൾ ഹെഡ് മിസ്ട്രസ് ആർ. ശ്രീജ അധ്യക്ഷത വഹിച്ച ചടങ്ങിൽ, നിസാർ ചേലേരി , അധ്യാപകരായ റാഷിദ് വി.കെ. കെ.വിനോദ് പി.ടി.എ..പ്രസിഡന്റ് ശ്രീ മനോജ് , എം.പി.ടി.എ..പ്രസിഡണ്ട് സഫിയ ഒയാസിസ് എന്നിവർ സംസാരിച്ചു.
Karate Yellow Belt for 60 children of Kotoor AUP School.