അത്തോളി : രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ച് അത്തോളി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും റോഡ് ഉപരോധവും സംഘടിപ്പിച്ചു.

ഹൈസ്‌കൂള്‍ ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച പ്രകടനം അത്താണിയില്‍ അവസാനിപ്പിക്കുകയും തുടര്‍ന്ന് റോഡില്‍ പ്രവര്‍ത്തകര്‍ കുത്തിയിരിക്കുകയും ചെയ്തു. പോലീസ് എത്തി പ്രവര്‍ത്തകരെ നീക്കം ചെയ്തു.
മണ്ഡലം കോണ്‍ഗ്രസ് വി. കെ രമേശ് ബാബു, മുന്‍ പ്രസിഡണ്ട് ജൈസല്‍ കമ്മോട്ടില്‍, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സന്ദീപ് നാല് പുരക്കല്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് നിര്‍മ്മല്‍ റോഷ്, കെ.പി ഹരിദാസന്‍, കെ എം രാജന്‍,ടി.പി. അശോകന്‍,അജിത് കരിമുണ്ടേരി,ഗിരീഷ് പാലാക്കര എന്നിവര്‍ നേതൃത്വം നല്‍കി.
Atholi Mandal Congress Committee organized a protest demonstration and road blockade