ഇ.എം.എസ്, എ.കെ.ജി, എ.എം ഗോപാലൻ അനുസ്മരണത്തിൻ്റെ ഭാഗമായി സിപിഐഎം കോക്കല്ലൂർ ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.

പറമ്പിൻ്റെ മുകളിൽ നിന്നാരംഭിച്ച പ്രകടനത്തിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. കോക്കല്ലൂരിൽ നടന്ന പൊതുയോഗം സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ എം.ഗിരീഷ് ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി പി.എൻ അശോകൻ അദ്ധ്യക്ഷത വഹിച്ചു.
CPIM ജില്ലാ കമ്മിറ്റി അംഗം ഇസ്മയിൽ കുറുമ്പൊയിൽ, ഏരിയാ കമ്മിറ്റി അംഗം പി.പി പ്രേമ എന്നിവർ സംസാരിച്ചു. ലോക്കൽ കമ്മിറ്റി അംഗം എൻ പി നദീഷ് കുമാർ സ്വാഗതം പറഞ്ഞു. എ.എം.ഗോപാലൻ വീട്ടിൽ നടന്ന അനുസ്മരണ യോഗം സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ എം മെഹബൂബ് ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ പി.കെ മുകുന്ദൻ, ഏരിയാ കമ്മിറ്റി അംഗങ്ങളായ പി.പി രവീന്ദ്രനാഥ്, പി.പി പ്രേമ, CPIM കൊയിലാണ്ടി ഏരിയാ കമ്മിറ്റി അംഗം എ.എം സുഗതൻ, ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രൂപലേഖ കൊമ്പിലാട് എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി പി.എൻ അശോകൻ അദ്ധ്യക്ഷത വഹിച്ചു. ബ്രാഞ്ച് സെക്രട്ടറി കെ.സി മായൻ സ്വാഗതം പറഞ്ഞു.
EMS, AKG, AM Gopalan Remembrance; A demonstration and public meeting was organized under the leadership of CPIM Kokkallur local committee