നടുവണ്ണൂർ : ജീവകാരുണ്യരംഗത്തെ നിറസാന്നിധ്യമായ നടുവണ്ണൂർ വെങ്ങളത്ത് കണ്ടി കടവ് മുസ്ലിം റിലീഫ് കമ്മിറ്റി വാർഷിക ജനറൽ ബോഡി യോഗം നടത്തി.അശരണർക്ക് കൈത്താങ്ങായി ഈ വർഷംസ്നേഹസ്പർശം പദ്ധതി പ്രഖ്യാപിച്ചു.

മാസം തോറുംവീടുകളിൽ എത്തുന്ന സാമ്പത്തിക സഹായ പദ്ധതിയാണ് സ്നേഹ സ്പർശം. സാമൂഹിക സാമ്പത്തിക സ്ഥിതികൾ വിലയിരുത്തി തുടക്കമെന്ന നിലയിൽ ഒരു വർഷത്തേക്ക് തെരെഞ്ഞെടുക്കുന്ന 10പേർക്ക് ഏപ്രിൽ മാസം മുതൽ സഹായം ലഭിച്ചുതുടങ്ങും.
മുസ്ലിം ലീഗ് ബാലുശ്ശേരി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി അഹമ്മദ് കോയ മാസ്റ്റർ റമദാൻ കാല പ്രവർത്തനങ്ങളുടെ ആദ്യഫണ്ട് കുവൈറ്റ് വ്യവസായി മുഹമ്മദ് ഫിറോസ് അൽ ബ യാദറിൽ നിന്ന് ഏറ്റ് വാങ്ങി ഉദ്ഘാടനം ചെയ്തു.
സ്നേഹസ്പർശം പദ്ധതിയിലേക്ക് തിരഞ്ഞടുക്കുന്ന 10 പേരിൽ രണ്ട് അംഗങ്ങൾക്കുള്ള വാർർഷിക ഫണ്ട് യഥാക്രമം ഷമീർ ചാത്രോത്തും(ഏബ്ൾ ഫയർ സിസ്റ്റം), തെക്കയിൽ തറുവയ്ക്കുട്ടി ഹാജിയും (മയൂര ജ്വല്ലറി ) ഏറ്റടുത്ത് തുക കമ്മിറ്റിക്ക് കൈമാറി, കെ.എം.ജലീൽ പദ്ധതി വിശദീകരിച്ചു.
വാർഷിക പ്രവർത്തന റിപ്പോർട്ട് ജനറൽകൺവീനർ ബഷീർ കുന്നുമ്മലും , സാമ്പത്തിക റിപ്പോർട്ട് കൺവീനർ പി .എൻ . അൻവർസാദത്തും അവതരിപ്പിച്ചു. ആരോഗ്യ വിദ്യാഭ്യാസ മേഖലയിൽ കൂടതൽ ശ്രദ്ധ പതിപ്പിക്കാന്യം ഏപ്രിൽ 2 ഞായറാഴ്ച നിലീഫ് ഡേ ആയി ആചരിക്കാനും തീരുമാനിച്ചു.
നാല് സ്ക്വാഡുകൾക്ക് രൂപം നൽകി. മുഹമ്മദ് ഷഹനാസ് ഖിറാഅത്ത് നടത്തി. നടുവണ്ണൂർ പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി കെ.ടി.കെ റഷീദ് , ടി.കുഞ്ഞു , ജമാൽ കണിശൻ , എൻ. ഇബ്രാഹിം കുട്ടി ഹാജി , എം. കുഞ്ഞിബ്രാഹിം , സി.എം.ഉമ്മർക്കോയ ഹാജി ,എം.കെ.പര്യയി, കെ.വി.കോയ, പി.കെ.ബഷീർ , സി.എം. മൊയ്തീൻ. പി.എൻ.അഫ്സൽ , സി.എം. .റഷീദ്, ഇ.എം സിറാജ്,പി.എൻ. ഉമ്മർകോയ, ടി.ആബിദ് , റഹീഷ് നല്ലൂർ എന്നിവർ സംസാരിച്ചു. ഫോട്ടോ: വെങ്ങളത്ത് കണ്ടി കടവ് മുസ്ലിം ലീഗ് റിലീഫ് കമ്മിറ്റിയുടെ ഈ വർഷത്തേ ഫണ്ട് കെ. അഹമ്മദ് കോയ മാസ്റ്റർ ഫിറോസ് അൽ ബയാദറിൽ നിന്ന് ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്യുന്നു
Snehasparsham project started under Muslim League Relief Committee