തൃക്കുറ്റിശ്ശേരി : കോട്ടൂർ പഞ്ചായത്തിലെ ജീവതാളം പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ഷീജ ശശി നിർവഹിച്ചു.

ജനങ്ങളുടെ ജീവിതശൈലിയിൽ മാറ്റം വരുത്തിക്കൊണ്ട് ആരോഗ്യത്തോടെ അവരെ ജീവിക്കാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യം മുൻനിർത്തിക്കൊണ്ട് ത്രിതല പഞ്ചായത്തുകൾ ചേർന്ന് കോഴിക്കോട് ജില്ലയിൽ നടപ്പിലാക്കുന്ന ജീവതാളം പദ്ധതി സംസ്ഥാനത്തിനൊട്ടാകെ മാതൃകയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ആയ ഷീജ ശശി പറഞ്ഞു.
തൃക്കുറ്റിശ്ശേരി വെൽനസ് സെൻററിൽ വച്ച് നടന്ന പരിപാടിയിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിജിത്ത് കെ കെ സ്വാഗതം പറഞ്ഞു.
പഞ്ചായത്ത് പ്രസിഡൻറ് സി എച്ച് സുരേഷ് അദ്ധ്യക്ഷം വഹിച്ചു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായ അനിതാ വി കെ മുഖ്യാതിഥിയായിരുന്നു.കോട്ടൂർ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ സജിന എംപി ജീവ താളം പദ്ധതിയെ പറ്റി വിശദീകരണം നടത്തി.
പ്ലാസ്റ്റിക് കാരി ബാഗുകളുടെ നിയന്ത്രണ പരിപാടിയുടെ ഭാഗമായി 10 16 വാർഡുകളുടെ ആരോഗ്യ ശുചിത്വ സമിതിയുടെനേതൃത്വത്തിൽ തയ്യാറാക്കിയ കോട്ടൺ കേരി ബാഗുകളുടെ വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീജ ശശി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായ അനിതാ വി കെ ക്ക് നൽകി നിർവഹിച്ചു. ചടങ്ങിൽ പതിനൊന്നാം വാർഡ് മെമ്പർ ബിന്ദു പത്താം വാർഡ് വികസന സമിതി കൺവീനർ ശങ്കരൻ നമ്പൂതിരിപ്പാട് ഹെൽത്ത് ഇൻസ്പെക്ടർ കിഷോർ കുമാർ എന്നിവർ സംസാരിച്ചു
Panchayat level inauguration of Jivathalam project in Kotur Panchayat was performed by District Panchayat President