കൊയിലാണ്ടി: കൊവിഡ് ബാധിച്ച് മരിച്ച ശ്രീരാഗിന്റെ വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കി ഡിവൈഎഫ്ഐ മുചുകുന്ന് മേഖലാ കമ്മിറ്റി.

ശ്രീരാഗിന്റെ അമ്മയ്ക്ക് തണലായാണ് മുചുകുന്ന് കോളേജിന് സമീപം പുതിയ വീട് ഒരുങ്ങുന്നത്. വീടിന്റെ തറക്കല്ലിടല്‍ ചടങ്ങ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം നിര്‍വഹിച്ചു.
ആറ് മാസം കൊണ്ട് വീട് പണി പൂര്‍ത്തിയാക്കി താക്കോല്‍ ശ്രീരാഗിന്റെ അമ്മയ്ക്ക് കൈമാറും.
തറക്കല്ലിടല്‍ ചടങ്ങില്‍ ഡിവൈഎഫ് ജില്ലാ പ്രസിഡന്റ് ലിജീഷ്, സെക്രട്ടറി വസീഫ്, ഡിവൈഎഫ്ഐ പയ്യോളി ഏരിയാ പ്രസിഡന്റ് അനൂപ്, സെക്രട്ടറി ഷൈജു, ഡിവൈഎഫ്ഐ മൂചുകുന്ന് മേഖലാ സെക്രട്ടറി പി. വിനു, മൂടാടി പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശ്രീകുമാര്‍, സിപിഎം പയ്യോളി ഏരിയാ സെക്രട്ടറി എം.പി. ഷിബു എന്നിവര്‍ സംസാരിച്ചു.
DYFI Muchukunnu Regional Committee prepares to house Sreerag's mother in the shade