പെരുവണ്ണാമുഴി: നിരന്തരമായി കൃഷിനാശം വരുത്തി ഒരു പ്രദേശത്തെ ജനങ്ങള്‍ക്ക് മുഴുവന്‍ ഭീഷണി സൃഷ്ടിച്ച കാട്ടുപന്നി ഒടുവില്‍ ഭിന്നശേഷിക്കാരന്റെ സോളാര്‍ കെണിയില്‍ കുടുങ്ങി.

പെരുവണ്ണാമൂഴി മഠത്തിനകത്ത് എം.എ. ജോണ്‍സണാണ് വേറിട്ട മാര്‍ഗം പരീക്ഷിച്ച് കാട്ടുപന്നയെ കൊന്നത്. ഭിന്ന ശേഷിക്കാരനെന്ന പരിമിതിയെ അതിജീവിച്ച് ജീവിതത്തിന് പുതിയ അര്‍ഥങ്ങള്‍ തേടുന്ന ജോണ്‍സന്റെ ഏറ്റവും പുതിയ കണ്ടു പിടുത്തം ദേശത്തെ ജനങ്ങള്‍ക്ക് മൊത്തം ആശ്വാസം നല്കുന്നതായി.
എംടെക് ഇലക്ടോ ഡിജിറ്റല്‍ ഇന്റസ്ട്രി എന്ന സ്ഥാപനത്തിലൂടെ സോളാര്‍ വൈദ്യുത ഉത്പന്നങ്ങളുണ്ടാക്കി വിജയഗാഥകള്‍ സൃഷ്ടിച്ച ആള്‍ കൂടിയാണ് ജോണ്‍സണ്‍.
കൃഷിനാശം വരുത്തിയും അക്രമിച്ചും ജനങ്ങള്‍ക്ക് ശല്യമായി മാറുന്ന കാട്ടു പന്നികളെ കൊല്ലാന്‍ നിശ്ചിത എണ്ണം ആളുകള്‍ക്ക് ഈയിടെ കോടതി അനുമതി നല്‍കിയിരുന്നു.
The wild boar is trapped in the solar trap of the dissident