കൂട്ടാലിട: കൂട്ടാലിടയില്‍ അവിടനലൂര്‍ പോസ്റ്റോഫീസിലേക്ക് പട്ടികജാതി ക്ഷേമസമിതി മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. ബാലുശ്ശേരി ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന പരിപാടി സംസ്ഥാന കമ്മറ്റി അംഗം ഷാജി തച്ചയില്‍ ഉദ്ഘാടനം ചെയ്തു.

സ്വകാര്യ മേഖലയില്‍ തൊഴില്‍ സംവരണം നിയമം മൂലം നടപ്പിലാക്കുക എന്ന മുദ്രാവാക്യങ്ങളുയര്‍ത്തി പികെഎസ് സംസ്ഥാന കമ്മറ്റിയുടെ ആഹ്വാനപ്രകാരം സംസ്ഥാനത്തെ കേന്ദ്ര ഗവ.ഓഫീസുകളിലേക്കാണ് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കുന്നത്.
ഏരിയാ പ്രസിഡന്റ് ബി.ജെ. ബിജിലേഷ് അധ്യക്ഷത വഹിച്ചു. എല്‍.വി. വിലാസിനി, ഷാജു ചെറുകാവില്‍, വി.കെ. അനിത, കെ. ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. കെ.എം. ശ്രീനു സ്വാഗതവും കെ.സി. വേലായുധന്‍ ചടങ്ങിന് നന്ദിയും പറഞ്ഞു.
PKS organized march and dharna to post office