കൊയിലാണ്ടി: അംഗന്‍വാടി പ്രവേശനോത്സവം നഗരസഭ തല ഉദ്ഘാടനം സംഘടിപ്പിച്ച് കൊയിലാണ്ടി നഗരസഭ. 'ചിരിക്കുലുക്കം 2023' എന്ന പേരില്‍ വെള്ളിലാട്ട് താഴെ അംഗന്‍വാടിയില്‍ നടന്ന പരിപാടി കൊയിലാണ്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു.

പുതുതായി അംഗന്‍വാടിയില്‍ പ്രവേശനം നേടിയ കുരുന്നുകള്‍ക്ക് സമ്മാനവും, നേരിട്ട് സ്‌കൂളിലേക്ക് പോവുന്ന കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കിയുമാണ് നഗരസഭ തല അംഗന്‍വാടി പ്രവേശനോത്സവം നടന്നത്. കൗണ്‍സിലര്‍ കെ.പ്രജിഷ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
]ഐസിഡിഎസ് സൂപ്പര്‍വൈസര്‍ എസ്.വീണ, പി. ചന്ദ്രശേഖരന്‍, എം.വി ബാലന്‍, റീന, അംഗന്‍വാടി വര്‍ക്കര്‍ കെ. ഇന്ദിര എന്നിവര്‍ സംസാരിച്ചു. കുട്ടികളും രക്ഷിതാക്കളും, എഎല്‍എംഎസ്‌സി അംഗങ്ങളും, പൂര്‍വ്വ വിദ്യാര്‍ത്ഥികളും നാട്ടുകാരും പരിപാടിയുടെ ഭാഗമായി. പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികള്‍ അരങ്ങേറി.
Koilandi Municipality contected 'Chirikulukkum 2023' Anganwadi Entry Festival